ഡിസ്‌പ്ലേയിൽ മായാജാലം ;എൽജിയുടെ വിങ് ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

HIGHLIGHTS

എൽജിയുടെ ഏറ്റവും പുതിയ വിങ് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ

റൊട്ടേറ്റിംഗ് ചെയ്യുന്ന ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാന ആകർഷണം

ഡിസ്‌പ്ലേയിൽ മായാജാലം ;എൽജിയുടെ വിങ് ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

എൽജിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും .LG WING എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇന്ന് പുറത്തിറങ്ങുന്നത് .മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .സൗത്ത് കൊറിയയിൽ ഈ ഫോണുകൾ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു . ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് റൊട്ടേറ്റിംഗ് ചെയ്യുവാൻ സാധിക്കുന്ന ഡിസ്പ്ലേ ഫീച്ചറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

രണ്ടു ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .6.8 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയും കൂടാതെ 2460 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടാമത്തെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 3.9 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയും കൂടാതെ 1240 x 1080 പിക്സൽ റെസലൂഷനും ആണ് ഇതിനു നൽകിയിരിക്കുന്നത് .OLED പാനലുകളാണ് ഇതിനുള്ളത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Qualcomm Snapdragon 765G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ .കൂടാതെ Android 10ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് എൽജിയുടെ ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

64 മെഗാപിക്സൽ + 13 മെഗാപിക്സൽ + 12 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടതാണ് .4,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile