എൽജി ഫോൺ നിർത്തലാക്കിയതിനെ തുടർന്ന് 50000 രൂപ വിലക്കുറവിൽ ഫോണുകൾ

എൽജി ഫോൺ നിർത്തലാക്കിയതിനെ തുടർന്ന് 50000 രൂപ വിലക്കുറവിൽ ഫോണുകൾ
HIGHLIGHTS

എൽജിയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ഫോണുകൾ വാങ്ങിക്കാം

ഏകദേശം 50000 രൂപ വരെയാണ് ഈ LG Wing ഫോണുകൾക്ക് ഡിസ്‌കൗണ്ട് ലഭിക്കുന്നത്

ഇന്ത്യൻ വിപണിയിൽ എൽജി പുറത്തിറക്കിയ റൊട്ടെറ്റിങ് ഡിസ്പ്ലേ ഫോൺ ആയിരുന്നു LG Wing എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വമ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .29999 രൂപയ്ക്ക് ഈ റൊട്ടെറ്റിങ്  ഡിസ്പ്ലേ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .64MP + 13MP + 12MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

എൽജിയുടെ ഫോൺ ഫോൺ ബിസിനസ്സുകൾ നിർത്തി

ഇന്ത്യയിലെ തന്നെ മികച്ച ഇലട്രോണിക്സ് ബ്രാൻഡുകളിൽ ഒന്നാണ് എൽജി .എന്നാൽ സ്മാർട്ട് ഫോൺ രംഗത്ത് എൽജിയ്ക്ക് വേണ്ടത്ര വാണിജ്യം കൈവരിക്കുവാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം .ഇപ്പോൾ ഇതാ എൽജിയുടെ ഭാഗത്തുനിന്നും പുതിയ വാർത്തകൾ എത്തിക്കഴിഞ്ഞിരുന്നു .അത് എൽജിയുടെ സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് അത്ര സന്തോഷം നൽകുന്ന വാർത്തയല്ല .

എൽജിയുടെ സ്മാർട്ട് ഫോൺ ബിസിനസ്സുകൾ ഇന്ത്യയിൽ നിർത്തലാക്കുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഈ നിമിഷങ്ങളിൽ പുറത്തുവരുന്നത് .ഇന്ത്യയിൽ എൽജിയുടെ ഫോണുകൾക്ക് വേണ്ടത്ര വാണിജ്യം ലഭിക്കുന്നില്ല എന്നതാണ് അതിനു പ്രധാനമ്മായി ചൂണ്ടിക്കാണിക്കുന്ന ഒരു കാരണം എന്നാണ് ഇപ്പോൾ എൽജി വെക്തതമാക്കുന്നത് .

 എന്നാൽ ഇപ്പോൾ വിപണിയിലുള്ള സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ എൽജിയുടെ ഫോണുകൾ ലഭിക്കുമെന്നും അതുപോലെ തന്നെ സർവീസുകളും കൂടാതെ മറ്റു സോഫ്റ്റ് വെയർ അപ്പ്‌ഡേഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു .ജൂലൈ 31 യോടെ പൂർണമായും എൽജിയുടെ സ്മാർട്ട് ഫോൺ ബിസിനെസ്സുകൾ നിർത്തലാക്കുവാനാണ് ശ്രമം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo