വിദ്യാർഥികൾക്കും പ്രായമായവർക്കും പറ്റിയ ബജറ്റ് ഫോൺ, Lava Yuva Star 3 ഇന്ത്യയിലെത്തി

ദീർഘകാല ബാറ്ററിയും ക്ലീൻ സോഫ്റ്റ് വെയറുമുള്ള Lava Yuva Star 3 ഇന്ത്യയിൽ പുറത്തിറങ്ങി. 8000 രൂപയ്ക്ക് താഴെ വിലയാകുന്ന ലാവ 4ജി ഹാൻഡ്സെറ്റാണ് ഇപ്പോൾ എത്തിയത്. വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ഉപകാരപ്പെടുന്ന ഫോണാണിത്. പോരാഞ്ഞിട്ട് ലാവ തരുന്ന ഫ്രീ ഹോം സർവ്വീസ് കേരളത്തിലുള്ളവർക്ക് പ്രയോജനകരമാണ്. എന്നാൽ ഇത് 5ജി പിന്തുണയ്ക്കുന്നില്ല.

Lava Yuva Star 3 Price India

ലാവ ഇന്ത്യൻ സ്മാർട്ട് ഫോൺ കമ്പനിയാണ്. ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യം വച്ചാണ് കമ്പനി മിക്കപ്പോഴും ഫോണുകൾ പുറത്തിറക്കുന്നത്. പുതിയ ലാവ ഫോണിന് മാർച്ച് മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. ഫ്രീ ഹോം സേവനമുള്ളതിനാൽ ഉൾനാടൻ പ്രദേശങ്ങളിലുള്ളവർക്ക് കടകളിൽ പോയി സർവ്വീസ് ചെയ്യേണ്ട. ഇൻഡസ് ബ്ലാക്ക്, സിയാച്ചിൻ വൈറ്റ് കളർ വേരിയന്റുകളാണ് ഫോണിനുള്ളത്.

ലാവ യുവ സ്റ്റാർ 3 ഒരൊറ്റ സ്റ്റോറേജിലാണ് പുറത്തിറക്കിയത്. 4 ജിബി + 64 ജിബി വേരിയന്റിന് 7,499 രൂപയാണ് വില. ഇന്ത്യയിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വിൽപ്പന നടത്തും. ഫോണിന് സൗജന്യ ഹോം സർവീസിനൊപ്പം ഒരു വർഷത്തെ വാറണ്ടിയും ലഭിക്കുന്നു.

More From Digit: റീചാർജ് ഇനി വർഷത്തിലൊരിക്കൽ മാത്രം; BSNL പോക്കറ്റ് ഫ്രണ്ട്ലി പ്ലാനുകൾ

Lava Yuva Star 3 Key Features

6.75 ഇഞ്ച് HD+ ഡിസ്‌പ്ലേ ലാവ യുവ സ്റ്റാർ 3 ഫോണിനുണ്ട്. 4GB റാമുമായി ജോടിയാക്കിയ യൂണിസോക് SC9863A ഒക്ടാ-കോർ പ്രോസസർ ഇതിലുണ്ട്. 4ജിബി റാം സപ്പോർട്ടും ലാവ ഫോൺ പിന്തുണയ്ക്കുന്നു.

ഈ ഫോണിൽ 13MP AI ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നു. ഇതിൽ 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിട്ടുണ്ട്.

5,000mAh ബാറ്ററിയാണ് ലാവ യുവ സ്റ്റാർ 3 ഫോണിൽ കൊടുത്തിട്ടുള്ളത്. ഇത് USB ടൈപ്പ്-സി പോർട്ട് വഴി 10W ചാർജിംഗ് പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 15 Go എഡിഷനിൽ ലാവ യുവ സ്റ്റാർ പ്രവർത്തിക്കുന്നു.

IP64-റേറ്റിങ്ങുള്ള ഫോൺ പൊടി, ജല പ്രതിരോധിക്കുന്നു.ലാവ യുവ 3 ഹാൻഡ്സെറ്റ് ബാൻഡ് 28 പിന്തുണയ്ക്കുന്നു.

ഫോണിന്റെ അഞ്ചാമത്തെ സവിശേഷത ഫ്രീ ഹോം സർവ്വീസാണ്. സ്മാർട്ട്ഫോൺ കേടായാൽ കടയിൽ പോകാതെ വീട്ടിൽ ഫ്രീ സർവ്വീസ് ലഭിക്കും.

ലാവ യുവ സ്റ്റാർ 3 നിങ്ങൾക്ക് അനുയോജ്യമായ ഫോണാണോ?

8000 രൂപയിൽ താഴെയാണ് ലാവ സ്മാർട്ട്ഫോണിന്റെ വില. അതിനാൽ പ്രായമുള്ളവർക്കും, വിദ്യാർഥികൾക്കും ലാവ യുവ സ്റ്റാർ 3 അനുയോജ്യമാണ്. ഓൺലൈൻ ക്ലാസുകൾക്കും, വാട്സാപ്പ്, വീഡിയോ കോളിങ്ങിനുമുള്ള ലളിതമായ ജോലികൾക്ക് ഇത് അനുയോജ്യമാണ്. അതുപോലെ ദീർഘനേരം ഫോണിൽ ബാറ്ററി നിലനിൽക്കുമെന്ന സവിശേഷതയുമുണ്ട്.

ഫോൺ കേടായാൽ സർവീസ് സെന്ററിൽ പോകാതെ വീട്ടിൽ സേവനം ലഭിക്കും. ഇത് പ്രായമായവർക്കും മറ്റും വളരെ പ്രയോജനകരമായ ആനുകൂല്യമാണ്. എന്നാൽ കേരളത്തിൽ 5ജി വ്യാപകമായ സ്ഥിതിക്ക് 5ജി കണക്റ്റിവിറ്റി വേണ്ടവർക്ക് ഇത് അനുയോജ്യമാകില്ല. ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കും ഹെവി ലോഡിങ് സപ്പോർട്ട് ലാവ യുവ സ്റ്റാർ 3 ഫോണിൽ ലഭിക്കില്ല.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :