ചൈനീസ് ഫോണുകളോട് പൊരുതാൻ Lava Virat V1 Pro, 6000mAh ബാറ്ററിയും 50MP ക്യാമറയും
മികച്ച ഫീച്ചറുകളോടെ ഇന്ത്യൻ വിപണിയിലേക്ക് Lava Virat V1 Pro 5G ലോഞ്ച് ചെയ്തു. 15000 രൂപ ബജറ്റിലാണ് ലാവയുടെ പുതുപുത്തൻ സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ലാവയുടെ വിരാട് സീരീസിലേക്കുള്ള പുതിയ ഫോൺ പുറത്തിറക്കിയത്. സാധാരണ ഫോണുകളിൽ നിന്നും വ്യത്യസ്തമായി 6000mAh കരുത്തുറ്റ ബാറ്ററിയുണ്ട്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി 50 മെഗാപിക്സൽ സെൻസറും നൽകിയിരിക്കുന്നു. മികച്ച ഡിസ്പ്ലേയും വേഗതയേറിയ പ്രൊസസ്സറുമുള്ള സ്മാർട്ട് ഫോണാണിത്. ആകർഷകമായ വിലയിൽ വിപണിയിലെത്തിയ ലാവ വിരാട് വി1 പ്രോ പ്രധാന സവിശേഷതകളും ഇന്ത്യയിലെ വിലയും അറിയാം.
SurveyLava Virat V1 Pro 5G Price India
6GB RAM + 128GB സ്റ്റോറേജ് ഉള്ള ഒരൊറ്റ വേരിയന്റിലാണ് ലാവ വിരാട് വി1 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 15,999 രൂപയാണ് വില. സിക്കിം മിഡ്‌നൈറ്റ്, സ്പിതി ഫ്രോസ്റ്റ് എന്നീ നിറങ്ങളിൽ ലാവ ഫോൺ ലഭ്യമാണ്.
ഓഗസ്റ്റ് 31-ന് ഫ്ലിപ്കാർട്ട് വഴി സ്മാർട്ട് ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, 2,000 രൂപ വരെയുള്ള ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കും. ഇതിന് 13,999 രൂപയാണ് വില.
Also Read: Vivo S2 5G vs Redmi Note 17 5G: വമ്പൻ ബാറ്ററിയോ, പൊളപ്പൻ ക്യാമറയോ?
ലാവ വിരാട് വി1 പ്രോ 5ജി ഇന്ത്യയിലെ ഫീച്ചറുകൾ
6000mAh ബാറ്ററിയും 50MP ക്യാമറയുമാണ് സ്മാർട്ട് ഫോണിന്റെ പ്രധാന സവിശേഷതകൾ. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ നോക്കാം.
- ബാറ്ററി: ഈ ഫോണിൽ ശക്തമായ 6,000mAh ബാറ്ററിയാണുള്ളത്.
- ക്യാമറ: ഈ ലാവ ഫോണിൽ 50 മെഗാപിക്സൽ AI മെയിൻ സെൻസറാണുള്ളത്. ഇതിൽ മറ്റൊരു സെക്കൻഡറി ക്യാമറയും കൊടുത്തിരിക്കുന്നു. ഇതിൽ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
- കണക്റ്റിവിറ്റി: 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.4 തുടങ്ങിയ കണക്ഷൻ ഫീച്ചറുകൾ ഇതിനുണ്ട്. സ്മാർട്ട് ഫോൺ ചാർജിങ്ങിനും ഡാറ്റ ട്രാൻസ്ഫറിങ്ങിനുമായി യുഎസ്ബി ടൈപ്പ് സി പോർട്ട്, GPS തുടങ്ങിയ ഫീച്ചറുകളുണ്ട്. ആക്സിലറോമീറ്റർ, ഫിംഗർപ്രിന്റ് സെൻസർ, ഗൈറോ സെൻസർ, ജിയോമാഗ്നെറ്റിക് സെൻസർ, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയുൾപ്പെടെയുള്ള സെൻസറുകളുണ്ട്.
- ഡ്യൂറബിലിറ്റി: പൊടി, വെള്ളം പ്രതിരോധിക്കാൻ IP64 റേറ്റിംഗുണ്ട്.
- ഡിസ്പ്ലേ: ഈ ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണുള്ളത്.
പ്രൊസസർ: 2.6GHz വരെ ക്ലോക്ക് സ്പീഡ് നൽകുന്ന ഒക്ടാ-കോർ Unisoc T8200 പ്രോസസറാണ് ഫോണിലുള്ളത്. 6GB റാമും 128GB സ്റ്റോറേജുമായാണ് ഈ പ്രോസസർ പ്രവർത്തിക്കുന്നത്.
സോഫ്റ്റ് വെയർ: സ്മാർട്ട് ഫോണിൽ ആൻഡ്രോയിഡ് 16 ഒഎസാണ് പ്രവർത്തിക്കുന്നത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
