OnePlus N6 നോട് മുട്ടാൻ Lava Virat Curve 5G; 6000mAh ബാറ്ററി ഫോണിന്റെ വിൽപ്പന ഇന്ന് രാത്രി മുതൽ
ഇന്ത്യയിലെ മിഡ് റേഞ്ച് വിപണിയിലെ വൺപ്ലസ് N6, പോക്കോ M8x ഫോണിന് പകരക്കാരനായി എത്തിയ ലാവ മോഡലാണ് Lava Virat Curve 5G ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. വമ്പൻ 6000mAh ബാറ്ററിയും ഒക്ടാ കോർ Dimensity 7100 പ്രൊസസറുമുള്ള ലാവ ഫോണാണിത്. സാധാരണ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് വിൽപ്പന നടത്താറുള്ളതെങ്കിലും, ലാവ 5ജി മൊബൈൽ രാത്രി 7 മണി മുതലാണ് ലഭിക്കുക.
Surveyലാവ വിരാട് V1, വിരാട് V1 5G, വിരാട് V1 പ്രോ 5G എന്നിവയ്ക്ക് ശേഷം കമ്പനി അവതരിപ്പിച്ച കർവ്ഡ് ഡിസ്പ്ലേ ഫോണാണിത്. ചുരുങ്ങിയ വിലയിൽ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്നവർക്ക് ആദ്യ വിൽപ്പനയിലെ ഓഫർ പ്രയോജനപ്പെടുത്താം. ആകർഷകമായ ബാങ്ക് ഡിസ്‌കൗണ്ടുകളും ഫോണിന് ലഭിക്കുന്നതാണ്. ഫോണിന്റെ പ്രധാന ഫീച്ചറുകളും വിലയും ഓഫറുകളും വിശദമായി പരിശോധിക്കാം.
Lava Virat Curve 5G India Sale
ലാവ വിരാട് കർവ് ഒരൊറ്റ സ്റ്റോറേജ് വേരിയന്റിലാണ് അവതരിപ്പിച്ചത്. 6GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയാണ് വില. സെപ്റ്റംബർ 28 ന് വൈകുന്നേരം 7 മണി മുതൽ ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. ഹെറിറ്റേജ് ഇൻഡിഗോ, മക്രാന ഐവറി, എല്ലൂര സ്ലേറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലാവ വിരാട് കർവ് വാങ്ങിക്കാം.
ലാവ വിരാട് കർവ് പ്രത്യേകതകൾ എന്തൊക്കെ?
ലാവ വിരാട് കർവിൽ 6.67 ഇഞ്ച് FHD+ റെസല്യൂഷനുള്ള 2400 x 1080 പിക്സൽ ഡിസ്പ്ലേയാണ് കൊടുത്തിട്ടുള്ളത്. ഇതിന് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റും 1,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും ഈ ലാവ സ്മാർട്ട് ഫോണിനുണ്ട്.

ദൈനംദിന ഉപയോഗത്തിന് ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 7100 എന്ന മിഡ്-റേഞ്ച് ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു. വൺപ്ലസ് N6, പോക്കോ M8x തുടങ്ങിയ ഫോണുകൾക്ക് ഇത് എതിരാളിയാകും.
Also Read: 1 രൂപയ്ക്ക് എന്തൊക്കെ വാങ്ങാം? ഫ്രീ സിമ്മും അൺലിമിറ്റഡ് കോളും ഡാറ്റയുമായി BSNL ബമ്പർ ഓഫർ!
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ 30 fps വീഡിയോ റെക്കോർഡിംഗും 10x ഡിജിറ്റൽ സൂമും പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോണാണിത്. 50MP Sony IMX752 പ്രൈമറി ക്യാമറയും സെൽഫികൾക്കായി 13MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ഈ സ്മാർട്ട്ഫോണിൽ 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണുള്ളത്. ഫോണിനൊപ്പം 33W ചാർജർ ലഭിക്കുന്നു. സാധാരണ ഉപയോഗത്തിൽ ഈ ബാറ്ററി ഒരു ദിവസം മുഴുവൻ ചാർജ് നിലനിൽക്കും.
സോഫ്റ്റ്‌വെയറിലേക്ക് വന്നാൽ ലാവ വിരാട് കർവ് ഹാൻഡ്സെറ്റിൽ ആൻഡ്രോയിഡ് 16-ലാണ് പ്രവർത്തിക്കുന്നത്. 2 ഒഎസ് അപ്‌ഗ്രേഡുകളും 3 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും. MIL-STD 810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനും IP64 റേറ്റിംഗും ഇതിനുണ്ട്. ഐആർ ബ്ലാസ്റ്റർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ-മൈക്ക് നോയിസ് ക്യാൻസലേഷൻ സപ്പോർട്ടും ലാവ വിരാട് കർവ് 5ജിയ്ക്കുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
