വീട്ടിലെത്തി ഫ്രീ സർവീസ്, മുതിർന്നവർക്ക് ബെസ്റ്റ് ഓപ്ഷൻ; Lava Bold N4 Lite വിൽപ്പനയ്ക്ക്

വീട്ടിലെത്തി ഫ്രീ സർവീസ്, മുതിർന്നവർക്ക് ബെസ്റ്റ് ഓപ്ഷൻ; Lava Bold N4 Lite വിൽപ്പനയ്ക്ക്

കുറഞ്ഞ ബഡ്ജറ്റിൽ മികച്ചൊരു സ്മാർട്ട്‌ഫോൺ അന്വേഷിക്കുന്നവർക്കായി Lava Bold N4 Lite ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 5000mAh ബാറ്ററിയും മിലിട്ടറി ഗ്രേഡ് കരുത്തുമുള്ള ലാവ സ്മാർട്ട് ഫോണാണിത്. 8,099 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ലാവ ഫോൺ ശരിക്കും മുതിർന്നവർക്കുള്ള മികച്ച ബജറ്റ് ഫോണാണ്. കാരണം ഫോൺ കേടായാൽ വീട്ടിലെത്തി ശരിയാക്കിതരുന്ന ഫ്രീ ഹോം സർവ്വീസ് വരെ കമ്പനി ഓഫർ ചെയ്യുന്നു. ആദ്യ വിൽപ്പനയിൽ 8000 രൂപയ്ക്കും താഴെ ലാവ ബോൾഡ് വാങ്ങിക്കാം. ഓഫറുകളെ കുറിച്ചും ലാവ ബോൾഡ് എൻ4 ലൈറ്റ് സവിശേഷതകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Lava Bold N4 Lite India Price

ലാവ ബോൾഡ് എൻ4 ലൈറ്റിന്റെ 3GB റാമും 32GB സ്റ്റോറേജുമുള്ള മോഡലിന് 8,099 രൂപയാണ് വില. ലോഞ്ച് ഓഫറിലൂടെ സ്മാർട്ട് ഫോൺ 7,999 രൂപയ്ക്ക് സ്വന്തമാക്കാം. ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചു.

ലാവ ബോൾഡ് എൻ4 ലൈറ്റ് സവിശേഷതകൾ

6.56 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ലാവ ബോൾഡ് എൻ4 ലൈറ്റിലുള്ളത്. ഫോട്ടോഗ്രാഫിയിലേക്ക് നോക്കിയാൽ 8 മെഗാപിക്സൽ AI റിയർ ക്യാമറയാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയുമുണ്ട്.

Also Read: Amazon Offer: ഹിറ്റാച്ചി 1.5 ടൺ എസി വമ്പൻ പകുതി വിലയ്ക്ക് സ്വന്തമാക്കാം

Bold N4 Lite ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്. സാധാരണ കോളുകൾ, മെസ്സേജിംഗ്, ബ്രൗസിംഗ്, വീഡിയോ പ്ലേബാക്ക് എന്നിവയക്കെല്ലാം ഒരു ദിവസം മുഴുവൻ കപ്പാസിറ്റി ഫോണിനുണ്ട്. 10 വാട്ട് വേഗത്തിൽ ലാവ ഫോൺ ചാർജിങ് സാധ്യമാണ്. Android 16 Go Edition ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഒരു സാധാരണ ഫോണിന് ആവശ്യമായ പെർഫോമൻസ് നൽകാൻ ഒക്ടാ കോർ UNISOC 9863A പ്രൊസസർ നൽകിയിരിക്കുന്നു. എംപൈയർ ഗോൾഡ്, ഗോസ്റ്റ് സിൽവർ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

അനാവശ്യ ആപ്പുകളോ ബ്ലോട്ട് വെയറോ അധിക ആപ്ലിക്കേഷനോ ഇല്ലെന്നതും ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. ബജറ്റ് വിലയിൽ ഫ്രീ ഹോം സർവ്വീസ് ഓഫറും ലഭിക്കുന്നുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile