അതിശയിപ്പിക്കുന്ന വില ;സ്റ്റൈലിഷ് ഡിസൈനിൽ ലാവയുടെ ഫോണുകൾ പുറത്തിറക്കി

HIGHLIGHTS

ലാവയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

LAVA BEU എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

ANDROID 10 GO EDITION സ്മാർട്ട് ഫോണുകളാണ് ഇത്

അതിശയിപ്പിക്കുന്ന വില ;സ്റ്റൈലിഷ് ഡിസൈനിൽ ലാവയുടെ ഫോണുകൾ പുറത്തിറക്കി

ലാവയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .LAVA BEU എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ HD+ ഡിസ്‌പ്ലേയും കൂടാതെ ആൻഡ്രോയിഡിന്റെ ഗോ എഡിഷൻ ഓപ്പറേറ്റിംഗ് സിസ്റ്റവും ആണ് .Rs 6,888 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

LAVA BEU -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  6.08-inch HD+ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 1560 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .175.8 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഒരു നിറത്തിൽ മാത്രമാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് . Rose Pink വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Unisoc octa-core പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ  microSD കാർഡുകൾ ഉപയോഗിച്ച് 256 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 10 Go Edition ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4,060mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .Rs 6,888 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 

Experienced Social Media And Content Marketing Specialist View Full Profile