Offer Alert: 5500mAh ബാറ്ററി, 50MP ക്യാമറയുള്ള Latest Vivo ഫോണിന് ഫ്ലിപ്കാർട്ടിൽ പുതിയ വില
50MP ക്യാമറയുള്ള Latest Vivo ഫോണിന് മികച്ച വിലക്കിഴിവ് ലഭിക്കുന്നു
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലാണ് ഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ വിൽക്കുന്നത്
വിവോ ടി3 അൾട്ര മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്
Offer Alert: 50MP ക്യാമറയുള്ള Latest Vivo ഫോണിന് മികച്ച വിലക്കിഴിവ് ലഭിക്കുന്നു. മൂന്ന് വ്യത്യസ്ത സ്റ്റോറേജുകളിലുള്ള Vivo T3 Ultra സ്മാർട്ഫോണിനാണ് ഡിസ്കൌണ്ട് ഓഫർ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലാണ് ഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ വിൽക്കുന്നത്. 5500 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ഫോണാണിത്. ക്യാമറയിലും ഇത് ഗംഭീരം തന്നെയാണ്.
SurveyLatest Vivo ഓഫർ
വിവോ ടി3 അൾട്ര മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഈ മൂന്ന് വേരിയന്റുകൾക്കും ഫ്ലിപ്കാർട്ട് കിഴിവും പ്രഖ്യാപിച്ചു.

128 ജിബി+ 8 ജിബി റാം ഫോണിന് 35,999 രൂപയാണ് വില. എന്നാൽ ഫ്ലിപ്കാർട്ടിൽ 27,999 രൂപയ്ക്ക് സ്വന്തമാക്കാം. 2,000 രൂപ ബാങ്ക് കിഴിവും ലഭ്യമാണ്. ഇങ്ങനെ സ്മാർട്ഫോൺ 25999 രൂപയ്ക്ക് വാങ്ങാവുന്നതാണ്.
8 ജിബി റാമും 256 ജിബിയുമുള്ള ഫോണിനാകട്ടെ, 37,999 രൂപയാകുന്നു. ഇതിന് ഫ്ലിപ്കാർട്ട് ഓഫറിൽ വില 29,999 രൂപയാണ്. 2000 രൂപ ബാങ്ക് ഇളവ് കൂടി ചേർത്ത് 27999 രൂപയ്ക്ക് വാങ്ങാം. 256 ജിബി ഇന്റേണൽ സ്റ്റോറേജും, 12 ജിബി റാമുമുള്ള മറ്റൊരു സ്മാർട്ഫോൺ കൂടിയുണ്ട്. 31,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. 2,000 രൂപ ബാങ്ക് കിഴിവും ഇതിന് ലഭ്യമാണ്.
8GB + 128GB: ഫ്ലിപ്കാർട്ട് വില- Rs 27,999 (2000 രൂപ ബാങ്ക് ഓഫറും)
8GB + 256GB:ഫ്ലിപ്കാർട്ട് വില- Rs 29,999 (2000 രൂപ ബാങ്ക് ഓഫർ)
12GB + 128GB:ഫ്ലിപ്കാർട്ട് വില- Rs 31,999 (2000 രൂപ ബാങ്ക് ഓഫർ)
വിവോ T3 Ultra: സ്പെസിഫിക്കേഷൻ
ഡിസ്പ്ലേ: 6.78 ഇഞ്ച് 1.5K 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz വരെ ഉയർന്ന റിഫ്രഷ് റേറ്റ് വരുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. ഫോൺ സ്ക്രീനിന് 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്.
പ്രോസസർ: ഇതിലുള്ളത് മീഡിയടെക് ഡൈമെൻസിറ്റി 9200+ പ്രോസസറാണ്. 12GB വരെ റാമും 256GB സ്റ്റോറേജും പിന്തുണയ്ക്കുന്നു.
ഒഎസ്: ഫോണിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS-ൽ പ്രവർത്തിക്കുന്നു.
ഡ്യൂറബിലിറ്റി: ഫോണിൽ IP68 റേറ്റിംഗ് ഉള്ളതിനാൽ വെള്ളവും പൊടിയും പ്രതിരോധിക്കുന്നു.
ബാറ്ററി: ഫോണിന് 80W ഫാസ്റ്റ് ചാർജിംഗും അഡ്വാൻസ്ഡ് വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവുമുണ്ട്. ഇതിൽ 5,500mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്.
ക്യാമറ: ഈ വിവോ ടി3 അൾട്രായുടെ പിന്നിൽ, 50MP പ്രൈമറി ക്യാമറയുണ്ട്. 8MP സെക്കൻഡറി ക്യാമറയും ഡ്യുവൽ ക്യാമറയിലുണ്ട്. ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ക്യാമറയും കൊടുത്തിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile