കാത്തിരുന്ന Latest പ്രീമിയം ഫോൺ! Google Pixel 9 Pro ഇന്ത്യയിലേക്ക്
Google Pixel 9 Pro ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നു
ഇന്ത്യൻ വിപണിയിലെ ടെക് പ്രേമികൾക്ക് ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോണിന് കൈയിൽ കിട്ടും
ഗൂഗിൾ എഞ്ചിനീയർ ചെയ്ത പ്രീമിയം സ്മാർട്ഫോണുകളാണിവ
Google Pixel 9 Pro ലോഞ്ച് ഈ വാരമാണ്. ഫോൺ ഇന്ത്യയിലെത്തുന്നതിന് മുമ്പേ ഇന്ത്യക്കാർക്കായി പ്രീ-ബുക്കിങ് ഉടൻ ആരംഭിച്ചേക്കും. ഒക്ടോബർ 17 മുതലാണ് ഗൂഗിൾ പിക്സൽ 9 പ്രോ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.
Surveyഅന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ ഫ്ലിപ്കാർട്ട് വഴി പർച്ചേസ് ചെയ്യാം. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഗൂിഗിൾ പിക്സൽ 9 സീരീസ് ആഗോളവിപണിയിൽ അവതരിപ്പിച്ചത്. എന്നാലിത് ഇന്ത്യൻ വിപണിയിൽ ഇതുവരെ എത്തിയിട്ടില്ല.
Google Pixel 9 Pro: ലോഞ്ച് വിശേഷങ്ങൾ
ഗൂഗിൾ പിക്സൽ 9, പിക്സൽ 9 പ്രോ XL എന്നിവ ആദ്യമേ വിപണിയിലെത്തി. പിക്സൽ 9 പ്രോ ഫോൾഡ് സെപ്തംബറിൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരുന്നു. ഇപ്പോഴിതാ പിക്സൽ 9 പ്രോയും ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നു.

ഇന്ത്യൻ വിപണിയിലെ ടെക് പ്രേമികൾക്ക് ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോണിന് കൈയിൽ കിട്ടും. അത്യാധുനിക ഫീച്ചറുകളുള്ള സ്മാർട്ഫോണാണ് Google Pixel 9 Pro. ഗൂഗിൾ എഞ്ചിനീയർ ചെയ്ത പ്രീമിയം സ്മാർട്ഫോണുകളാണിവ.
Google Pixel 9 Pro: പ്രത്യേകത ഇവയെല്ലാം…
ഡിസ്പ്ലേ: 6.3-ഇഞ്ച് 1.5K LTPO AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഫോണിന് സുഗമമായ 120Hz റിഫ്രെഷ് റേറ്റുണ്ട്. ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ ഇതിനുണ്ട്. അതിനാൽ പോറലുകൾക്ക് എതിരെ ഇത് സുരക്ഷിതമായിരിക്കും.
പ്രോസസർ: ഗൂഗിൾ ഈ പ്രീമിയം സ്മാർട്ഫോണിൽ ടെൻസർ ജി4 ചിപ്‌സെറ്റാണ് നൽകിയിട്ടുള്ളത്. ഇത് ഉയർന്ന പ്രകടനവും കാര്യക്ഷമതയും മെച്ചപ്പെടുത്തിയ AI ഫീച്ചറും നൽകുന്നു. ആപ്ലിക്കേഷനുകൾ, ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് എന്നിവയ്ക്ക് ഇത് മികച്ച അനുഭവമാണ്.
ഒഎസ്: ഗൂഗിൾ പിക്സൽ 9 പ്രോയിൽ ഏറ്റവും പുതിയ സോഫ്റ്റ് വെയറാണുള്ളത്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ക്യാമറ: ഇമേജ് ക്യാപ്‌ചറുള്ള സാംസങ് GN2 സെൻസറാണ് പ്രൈമറി ക്യാമറ. ഇത് 50MP സെൻസറാണ്.
സോണി IMX858 സെൻസർ ഘടിപ്പിച്ചതാണ് അൾട്രാ വൈഡ് ക്യാമറ. ഇതിൽ 48MP ലെൻസാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഫീൽഡ് ഓഫ് വ്യൂ ഷോട്ടുകൾക്ക് ഇത് മികച്ചതാണ്. ഈ പ്രീമിയം ഫോണിൽ 48MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഈ സെൻസറിൽ 5x ഒപ്റ്റിക്കൽ സൂം ലെൻസാണുള്ളത്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സോണി IMX858 സെൻസർ ഉപയോഗിച്ചിരിക്കുന്നു. 42MP ആണ് ഫ്രെണ്ട് ക്യാമറ.
ബാറ്ററി, ചാർജിങ്: 27W വയർഡ് ചാർജിംഗും 21W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. 4,700mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് വേഗത്തിലുള്ളതും സൗകര്യപ്രദവുമായ പവർ റീപ്ലിനിഷ്‌മെന്റ് ഉറപ്പാക്കുന്നു.
IP68 റേറ്റിങ്ങാണ് ഗൂഗിൾ പ്രീമിയം ഫോണിനുള്ളത്. ഇത് ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസർ ടെക്നോളജി ഉപയോഗിക്കുന്നു.
Also Read: അമ്പമ്പോ ഇത് വമ്പൻ ഡീൽ! SBI ബാങ്ക് കിഴിവിലൂടെ 200MP Samsung അൾട്രാ വാങ്ങാനുള്ള Last Chance
വില എത്രയാണ്?
ഹേസൽ, പോർസലൈൻ, റോസ് ക്വാർട്സ്, ഒബ്സിഡിയൻ നിറങ്ങളിലാണ് സ്മാർട്ഫോണുള്ളത്. ഇത് ഒറ്റ സ്റ്റോറേജ് വേരിയന്റിൽ വരുന്നു. 16GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 1,09,999 രൂപയാകും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile