2022 ൽ ഇതുവരെ എത്തിയ 5ജി ഫോണുകളുടെ ലിസ്റ്റ് നോക്കാം

HIGHLIGHTS

ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ പുതിയ 5ജി ഫോണുകൾ

15000 രൂപ റെയ്ഞ്ചിൽ വരെ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു

വൺപ്ലസ്സിന്റെ 5ജി ഫോണുകളും ഇന്ത്യൻ വിപണിയിൽ പുതിയതായി എത്തിയിട്ടുണ്ട്

2022 ന്റെ ആദ്യം തന്നെ കുറച്ചു 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .15000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5ജി സ്മാർട്ട് ഫോണുകൾ അടക്കം ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5ജി ഫോണുകൾ നോക്കാം .

VIVO V23E 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.44-ഇഞ്ചിന്റെ  ഫുൾ Hd പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റെറ്റിനൊപ്പം 1080×2400 പിക്സൽ റെസലൂഷനും  ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio 810  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ microSD സ്ലോട്ടും ഇതിൽ ലഭിക്കുന്നതാണ് .1ടിബി വരെയാണ് ഇതിൽ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നത് . 

Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . ക്യാമറകളിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 44 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .വിലയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വില 25990 രൂപയാണ് .

POCO M4 PRO 5G

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 810 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Android 11 ലാണ് പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 6  ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ Poco M4 Pro 5G ഫോണുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് . 50 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലുമാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 14999 രൂപയും ,6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 18999 രൂപയും ആണ് വില വരുന്നത് 

REALME 9 PRO കൂടാതെ 9 പ്രൊ പ്ലസ്

ഈ രണ്ടു സ്മാർട്ട് ഫോണുകളും 6.6-inch sAMOLED ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 695 5G പ്രോസ്സസറുകളിലാണ് Realme 9 Pro ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്.എന്നാൽ Realme 9 Pro പ്ലസ് ഫോണുകൾ MediaTek Dimensity 920 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .മറ്റൊരു പ്രധാന സവിശേഷത ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആണ് .Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് . 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ REALME 9 PRO ഫോണുകളുടെ ആരംഭ വില 17999 രൂപയും കൂടാതെ REALME 9 PRO പ്ലസ് ഫോണുകളുടെ ആരംഭ വില 24999 രൂപയും ആണ് വരുന്നത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :