Last Day Sale: Samsung Galaxy 5G ഫോണുകൾക്ക് വമ്പൻ Discount, ഷോപ്പിങ് തകൃതിയായി മുന്നേറുന്നു

Last Day Sale: Samsung Galaxy 5G ഫോണുകൾക്ക് വമ്പൻ Discount, ഷോപ്പിങ് തകൃതിയായി മുന്നേറുന്നു
HIGHLIGHTS

Samsung Galaxy ഫോണുകൾ ഏറ്റവും ആകർഷക വിലയിൽ വാങ്ങാം

സാംസങ് ഗാലക്സി M15, A35, M34 എന്നീ ഫോണുകൾക്കെല്ലാം ഓഫറുണ്ട്

Amazon ഷോപ്പിങ് ഉത്സവം ഇന്ന് കൊടിയിറങ്ങുന്നു

വൻ ഓഫറുകളിൽ Samsung Galaxy ഫോണുകൾ വാങ്ങാൻ സുവർണാവസരം. Amazon ഷോപ്പിങ് ഉത്സവം ഇന്ന് മെയ് 7-ന് അവസാനിക്കുകയാണ്. ജനപ്രിയ സാംസങ് ഫോണുകൾ ബജറ്റ് വിലയിൽ വാങ്ങാനുള്ള ആകർഷക ഓഫറുകളാണ് ഇപ്പോഴുള്ളത്.

Samsung Galaxy മികച്ച ഓഫറുകളിൽ

Samsung Galaxy ഫോണുകൾ ഏറ്റവും ആകർഷക വിലയിൽ വാങ്ങാനുള്ള അവസരമാണിത്. കൂപ്പൺ ഡിസ്കൌണ്ടുകളും ബാങ്ക് ഓഫറുകളും അഡീഷണലായി ആമസോൺ നൽകുന്നു. 10,000 രൂപ മുതൽ ഈ ഓഫറിലൂടെ സാംസങ് ഫോണുകൾ പർച്ചേസ് ചെയ്യാം.

Samsung Galaxy മികച്ച ഓഫറുകളിൽ
Samsung Galaxy മികച്ച ഓഫറുകളിൽ

പവർഫുൾ Samsung Galaxy ഫോണുകൾ

സാംസങ് ഗാലക്സി M15, A35, M34 എന്നീ ഫോണുകൾക്കെല്ലാം ഓഫറുണ്ട്. 6000 mAh വരെ ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ഫോണുകളാണിവ. കൂടാതെ ഇവയിൽ സാംസങ് ട്രിപ്പിൾ ക്യാമറയാണ് നൽകിയിട്ടുള്ളത്. sAMOLED ഡിസ്പ്ലേയും വിഷൻ ബൂസ്റ്റർ ടെക്നോളജിയും ഉൾപ്പെടുത്തിയ ഫോണുകളും ഇക്കൂട്ടത്തിലുണ്ട്.

സാംസങ് ഗാലക്സി M15 5G

25% വിലക്കിഴിവാണ് ആമസോൺ സമ്മർ സെയിലിൽ ലഭിക്കുന്നത്. 6.5 ഇഞ്ച് വലിപ്പമുള്ള സൂപ്പർ AMOLED ഡിസ്പ്ലേയുള്ള ഫോണാണിത്. ട്രിപ്പിൾ ക്യാമറയിൽ 50MPയാണ് പ്രൈമറി ക്യാമറ. 2MP വീതം അൾട്രാ-വൈഡ് ക്യാമറയും മാക്രോ സെൻസറുമുണ്ട്. 6000mAh ആണ് ഫോണിന്റെ ബാറ്ററി. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു.

4GBറാമും 128GB സ്റ്റോറേജുമുള്ള ഫോണിനിപ്പോൾ 11,999 രൂപ വില വരും. 1300 രൂപ കൂപ്പൺ ഡിസ്കൌണ്ട് ലഭിക്കുന്നു. ഇങ്ങനെ 10,000 രൂപയ്ക്കും താഴെ വിലയിൽ പർച്ചേസ് ചെയ്യാം. ഇതിന് എക്സ്ചേഞ്ച്, ഇഎംഐ ഓഫറുകളും ലഭിക്കുന്നതാണ്. ഗാലക്സി M15 5G, ആമസോൺ ലിങ്ക്.

പവർഫുൾ Samsung Galaxy ഫോണുകൾ
പവർഫുൾ Samsung Galaxy ഫോണുകൾ Amazon ഓഫറിൽ

ഗാലക്സി M15 5G-യുടെ 6GB+128GB വേരിയന്റിനും ഓഫറുണ്ട്. 12,999 രൂപയ്ക്ക് ആമസോണിൽ ഇപ്പോൾ ഫോൺ വിൽക്കുന്നു. ഇതിനും 1300 രൂപയുടെ കൂപ്പൺ കിഴിവ് ലഭ്യമാണ്. പർച്ചേസിനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

സാംസങ് ഗാലക്സി A35 5G

സൂപ്പർ HDR വീഡിയോ ഷൂട്ടിന് ഇണങ്ങിയ ഫോണാണിത്. ഈ സാംസങ് ഫോണിലും നിങ്ങൾക്ക് ട്രിപ്പിൾ റിയർ ക്യാമറ ലഭിക്കുന്നു. 50MP ആണ് പ്രൈമറി ക്യാമറ. 8MP അൾട്രാ-വൈഡ് ക്യാമറയും, 5MP മാക്രോ സെൻസറും ഫോണിലുണ്ട്. 5000mAh ആണ് ഗാലക്സി A35-ന്റെ ബാറ്ററി.

33,998 രൂപയ്ക്ക് ഇപ്പോൾ ഫോൺ വാങ്ങാം. ഐസിഐസിഐ ബാങ്ക് കാർഡുള്ളവർക്ക് 3000 രൂപ വരെ ഡിസ്കൌണ്ട് നേടാം. ഗാലക്സി A35 വാങ്ങാനുള്ള ആമസോൺ ലിങ്ക്.

സാംസങ് ഗാലക്സി M34 5G

സാംസങ് ഗാലക്സി M34 5G ഇപ്പോൾ 15,000 രൂപയ്ക്ക് വാങ്ങാം. സൂപ്പർ AMOLED, FHD+ ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. 50MP+8MP+2MP ചേർന്നതാണ് ഗാലക്സി എം34ന്റെ ക്യാമറ യൂണിറ്റ്. നോ ഷേക്ക് ഫീച്ചറുള്ള പിൻ ക്യാമറയാണിത്. 13MP ഫ്രെണ്ട് ക്യാമറയും ഈ സാംസങ് ഫോണിലുണ്ട്.

Samsung Galaxy മികച്ച ഓഫറുകളിൽ
Samsung Galaxy M34 5G

READ MORE: Smartphones വാങ്ങാം 35000 രൂപയ്ക്ക് താഴെ! Amazon തരുന്നത് ഗംഭീര Discount ഓഫറുകൾ

6000mAH ആണ് ഗാലക്സി എം34-ന്റെ ബാറ്ററി. എക്സിനോസ് 1280 ഒക്ടാ കോറിൽ ഫോൺ പ്രവർത്തിക്കുന്നു. ഗ്രേറ്റ് സമ്മർ സെയിലിന്റെ ഭാഗമായി 15,999 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. 1000 രൂപയുടെ ബാങ്ക് ഓഫറും പർച്ചേസ് സമയത്ത് നേടാം. കൂടാതെ ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ ലഭ്യമാണ്. പർച്ചേസിനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo