Philips S7221 5G: 64MP ക്യാമറയും 5700mAh ഭീമൻ ബാറ്ററിയുമായി ഫിലിപ്‌സിന്റെ ആദ്യ സ്മാർട്ട് ഫോൺ
ഹോം അപ്ലയൻസസ് രംഗത്തെ വമ്പന്മാരായ ഫിലിപ്സ് ആദ്യമായി സ്മാർട്ട് ഫോണും അവതരിപ്പിച്ചിരിക്കുന്നു. മികച്ച ഫീച്ചറുകളും പ്രീമിയം ലുക്കും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി Philips S7221 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 5700mAh ഭീമൻ ബാറ്ററിയും 64MP എഐ (AI) ട്രിപ്പിൾ ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. സുഗമമായ പ്രവർത്തനത്തിന് ശക്തമായ ഒക്ടാ-കോർ പ്രൊസസറും സ്മാർട്ട് ഫോണിനുണ്ട്. പുതിയ ഫിലിപ്‌സ് 5G സ്മാർട്ട് ഫോണിന്റെ വിലയും ഫീച്ചറുകളും അറിയാം.
SurveyPhilips S7221 5G Price India
ഫിലിപ്സ് S7221 5Gജി രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. 6GB + 128GB സ്റ്റോറേജുള്ള കുറഞ്ഞ വേരിയന്റിന് 20,499 രൂപയാണ് വിലയാകുന്നത്. 8GB + 128GB വേരിയന്റിന് 22,499 രൂപയും വിലയാകുന്നു. കറുപ്പ്, നീല, ഗ്രേ എന്നീ നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ആമസോൺ വഴിയാണ് വിൽപ്പന.
ഫിലിപ്സ് S7221 5ജിയുടെ സവിശേഷതകൾ
6.67 ഇഞ്ച് HD LCD പാനലാണ് ഫിലിപ്സ് S7221 5ജിയിലുള്ളത്. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ഫോണിനുണ്ട്.
സ്മാർട്ട് ഫോണിൽ ഒക്ടാ-കോർ Spreadtrum T765 പ്രോസസറാണ് പ്രവർത്തിക്കുന്നത്. 8GB വരെ LPDDR4 റാമും 128GB ഇന്റേണൽ സ്റ്റോറേജും സ്മാർട്ട് ഫോൺ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഫിലിപ്സ് എസ്7221 ഫോണിലുള്ളത്.
25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ ഫോണിനുണ്ട്. ഇതിൽ കരുത്തുറ്റ 5,700mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഫോൺ ബോക്സിൽ ചാർജറും സ്‌ക്രീൻ പ്രൊട്ടക്ടറും ഫോൺ പ്രൊട്ടക്ഷൻ കേസും ഉൾപ്പെടുത്തിയിരിക്കുന്നു.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫ്ലാഷ് യൂണിറ്റിനൊപ്പം 64 മെഗാപിക്സൽ പിൻ ക്യാമറയാണുള്ളത്. ഇതിൽ 16 മെഗാപിക്സൽ മുൻ ക്യാമറയും നൽകിയിരിക്കുന്നു. ഫിലിപ്സ് S7221 5ജിയിൽ AI സീൻ ഒപ്റ്റിമൈസേഷൻ, പോർട്രെയ്റ്റ് മോഡ് പോലുള്ള ഫീച്ചറുകളുമുണ്ട്. ഇതിൽ അൾട്രാ മാക്സ് മോഡ് ഉൾപ്പെടെയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും കൊടുത്തിരിക്കുന്നു.
Pഡ്യുവൽ നാനോ-സിം സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 5ജി, വൈ-ഫൈ, GPS, GLONASS, Galileo, BeiDou, ബ്ലൂടൂത്ത് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിൽ ലഭ്യമാണ്. ഇത് USB Type-C ചാർജിങ് സപ്പോർട്ടുമുണ്ട്. ഫിലിപ്സ് ടെലിവിഷന് IP64 റേറ്റിംഗുമുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
