Samsung Galaxy ആരാധകരേ… മികച്ച 5 ഫോണുകൾ നിങ്ങൾക്ക് വേണ്ടി

Samsung Galaxy ആരാധകരേ… മികച്ച 5 ഫോണുകൾ നിങ്ങൾക്ക് വേണ്ടി
HIGHLIGHTS

ഇന്ത്യയിൽ സാംസങ് ഗാലക്സി ജനപ്രിയ സ്മാർട്ഫോണുകളാണ്

നിരവധി മോഡലുകളാണ് സാംസങ് ഗാലക്സിയുടേതായി ഇന്ന് വിപണിയിലുള്ളത്

ഡിസ്‌പ്ലേ, ഓപ്പറേറ്റിങ് സിസ്റ്റം, ക്യാമറ, സ്പീഡ് എന്നിവയിൽ ഏറ്റവും മികച്ച ഗാലക്സി ഫോണുകൾ പരിചയപ്പെടാം

ഐഫോണിനൊപ്പം കിടപിടിച്ച മത്സരത്തിലാണ് സാംസങ് ആൻഡ്രോയിഡ് ഫോണുകളും. നിങ്ങൾ ഒരു സാംസങ് ആരാധകനാണെങ്കിൽ വിപണിയിൽ ലഭ്യമായ ഏറ്റവും 5 മികച്ച സാംസങ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടൂ. സാംസങ് ഗാലക്സി S22 അൾട്രാ, സാംസങ് ഗാലക്സി A73, സാംസങ് ഗാലക്സി S20 FE എന്നിവ ഉൾപ്പെടെ നിങ്ങളുടെ പ്രിയപ്പെട്ട ഫോണായി തെരഞ്ഞെടുക്കാവുന്ന  Samsung ഹാൻഡ്സെറ്റുകൾ ഇതാ…
ഫോണിന്റെ ഡിസ്‌പ്ലേ, ഓപ്പറേറ്റിങ് സിസ്റ്റം, ക്യാമറ, സ്പീഡ് എന്നിവ അനുസരിച്ചാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

Samsung Galaxy M13

Samsung Galaxy M13 മികച്ച ബാറ്ററി ലൈഫിൽ പ്രസിദ്ധമാണ്. അതായത്, 15W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 6000 mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എം13ന് വരുന്നത്. നിങ്ങൾക്ക് ഒറ്റ ചാർജിൽ ഒരു ദിവസത്തിലധികം ഉപയോഗിക്കാമെന്നതിൽ യാത്രയിലും മറ്റും മികച്ച ഓപ്ഷനാണ് ഈ ഫോൺ. 6.6 ഇഞ്ച് എഫ്‌എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. എക്‌സിനോസ് 850 ചിപ്‌സെറ്റാണ് സജ്ജീകരിച്ചിരിച്ചിട്ടുള്ളത്.
ക്യാമറയിലേക്ക് നോക്കുകയാണെങ്കിൽ 50 എംപി പ്രൈമറി സെൻസറും, 5 എംപി അൾട്രാവൈഡ് ക്യാമറയും, 2 എംപി ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. മുൻവശത്ത് 8 എംപി സെൽഫി ക്യാമറയുമുണ്ട്.

Amazon-ൽ ഈ സാംസങ് ഗാലക്സി എം13യ്ക്ക് വെറും 11,999 രൂപ മാത്രം.

Samsung Galaxy S22 Ultra

അത്യാധുനിക സാങ്കേതികവിദ്യ എല്ലാ തലങ്ങളിലും ഉപയോഗിച്ചിട്ടുള്ള മികച്ച സ്‌മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എസ് 22 അൾട്രാ. 8K റെക്കോർഡിങ് റെസല്യൂഷനോടെ, അതിശയകരമായ ക്യാമറകളാണ് ഫോണിന്റെ സവിശേഷത. ഗ്യാലക്‌സി എസ് 22 അൾട്രായിൽ സാംസങ്ങിന്റെ എസ് പെന്നും വരുന്നു. ഫോട്ടോ എഡിറ്റിങ്ങിലും വീഡിയോ എഡിറ്റിങ്ങിലും ഇത് നന്നായി പ്രയോജനപ്പെടും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി വരുന്ന സാംസങ് Galaxy S22 Ultraയ്ക്ക് ആമസോണിൽ 91,000 രൂപയാണ് വില. ഫെബ്രുവരി 1നാണ് ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.

Samsung Galaxy S20 FE

120Hz റീഫ്രെഷ് റേറ്റോടെ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിനുള്ളത്. ഇതിൽ സ്‌നാപ്ഡ്രാഗൺ 856 പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. 12എംപി പ്രൈമറി ഷൂട്ടർ, 12എംപി അൾട്രാവൈഡ് ക്യാമറ, 8എംപി ടെലിഫോട്ടോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്‌സി എസ്20 എഫ്ഇയിലുള്ളത്. 32 എംപിയുടേതാണ് സെൽഫി ക്യാമറ. 4,500 mAh ബാറ്ററിയുടെ പിന്തുണയുള്ള സ്മാർട്ട്‌ഫോണിന് 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുണ്ട്. 8GB + 128GB വേരിയന്റുള്ള Samsung Galaxy S20 FE മോഡൽ 37,990  രൂപയ്ക്ക് ലഭ്യമാണ്.

Samsung Galaxy A73

6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 120Hz റീഫ്രെഷ് റേറ്റുമുള്ളതാണ് Samsung Galaxy A73. സ്‌നാപ്ഡ്രാഗൺ 778G 5G ചിപ്‌സെറ്റാണ് ഇതിൽ വരുന്നത്. 108 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാവൈഡ്, 5എംപി മാക്രോ ലെൻസ്, 5എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിൽ വരുന്നത്. മുൻവശത്ത്, ഇതിന് 32 എംപി സെൽഫി ക്യാമറയുണ്ട്. 5,000 mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ73ലുള്ളത്. സാംസങ് ഗാലക്സി എ73യുടെ 8GB + 128GB വേരിയന്റിന് 37,900 രൂപ വില വരും.

Samsung Galaxy A04

സാംസങ് ഗാലക്‌സിയുടെ എ സീരീസ് ജനപ്രീയ സ്മാർട്ഫോണുകളാണ്. മീഡിയടെക് ഹീലിയോ പി 35 പ്രോസസറാണ് Samsung Galaxy A04യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും 5 എംപി ഫ്രണ്ട് ക്യാമറയുമാണ് ഗാലക്‌സി എ04ൽ ഉള്ളത്. 6.5 ഇഞ്ച് HD+ ഇൻഫിനിറ്റി-V ഡിസ്‌പ്ലേയും 5000mAh ബാറ്ററിയും ഇതിലുണ്ട്. 11,999 രൂപ മുതലാണ് സാംസങ് ഗാലക്സി എ04യുടെ വില.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo