ജിയോ ഫോൺ ഉപയോഗിക്കുന്നവർക്ക് ;ജിയോ മീഡിയ കേബിൾ എത്തി
ഇനി നിങ്ങളുടെ ഫീച്ചർ ഫോൺ ടെലിവിഷനിൽ കണക്റ്റ് ചെയ്യുവാൻ
Surveyജിയോയുടെ ഫീച്ചർ ഫോൺ 2 നു പിന്നാലെ ഇപ്പോൾ പുതിയ ഒരു ഉത്പന്നം പുറത്തിറക്കിയിരിക്കുകയാണ് റിലയൻസ് .ജിയോ ഫോൺ ഉപയോഗിക്കുന്നവർക്ക് മീഡിയ കേബിൾ എത്തിയിരിക്കുന്നു .നിങ്ങളുടെ ജിയോ ഫോൺ ഉപയോഗിച്ച് നിങ്ങളുടെ LCD കൂടാതെ LED ടെലിവിഷനുകളിൽ കണക്റ്റ് ചെയ്ത വിഡിയോകളും മറ്റും ആസ്വദിക്കുവാൻ സാധിക്കുന്നു .അടുത്തമാസം ഇത് ഷോപ്പുകളിൽ എത്തുന്നതാണ് .ഇതിന്റെ വില വരുന്നത് 1499 രൂപയാണ് .എന്നാൽ ഇപ്പോൾ ജിയോ ഫോണുകൾ കണക്റ്റ് ചെയ്യുന്നതിന് വേറെ ഒരു ഓപ്‌ഷൻ ഇല്ല .
ജിയോ ഫീച്ചർ ഫോൺ 2 & ഓഫറുകൾ
49 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി 99 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .153 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .
2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ഇതിൽ ഫേസ് ബുക്ക് ഉൾപ്പെടെ എല്ലാം തന്നെ സപ്പോർട്ട് ആകുന്നു എന്നൊരു സവിശേഷതകൂടിയുണ്ട് .
512MB റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ്.
Experienced Social Media And Content Marketing Specialist View Full Profile
