iQOO Z11x 5G: ഇത് ഫോണോ പവർ ബാങ്കോ? 18000 രൂപയ്ക്ക് 7200mAh സെല്ലും 32MP ഫ്രണ്ട് ക്യാമറയും

iQOO Z11x 5G: ഇത് ഫോണോ പവർ ബാങ്കോ? 18000 രൂപയ്ക്ക് 7200mAh സെല്ലും 32MP ഫ്രണ്ട് ക്യാമറയും

ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ iQOO Z11x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഗെയിമിംഗ് പ്രേമികൾക്കും വ്ലോഗർമാർക്കും അനുയോജ്യമായ പവർഹൗസ് സ്മാർട്ട് ഫോൺ ആണ് വിവോ സബ് ബ്രാൻഡ് അവതരിപ്പിച്ചത്. സാധാരണയായി ഐകൂ ഫോണുകളിൽ 6000mAh ബാറ്ററിയാണ് കാണപ്പെടുന്നത്. പുത്തൻ ഐഖൂവിൽ 7200mAh ബാറ്ററിയും 44W fast ചാർജിങ് സപ്പോർട്ടുമുള്ളതാണ് ഹൈലൈറ്റ്. 18,000 രൂപ റേഞ്ചിൽ ലഭിക്കുന്ന പുത്തൻ ഐഖൂ ഫോണിന്റെ വിലയും മറ്റ് സവിശേഷതകളും വിശദമായി നോക്കാം.

Digit.in Survey
✅ Thank you for completing the survey!

iQOO Z11x 5G Price India

ഇന്ത്യയിലെ ബജറ്റ് വിപണിയിലേക്കാണ് വിവോ തങ്ങളുടെ ഐഖൂ Z11x 5G പുറത്തിറക്കിയത്. മൂന്ന് വ്യത്യസ്ത സ്റ്റോറേജുകളിൽ സ്മാർട്ട് ഫോൺ ലഭിക്കും. ഇന്ത്യയിൽ ഐക്യൂ Z11x 5ജിയുടെ വില എങ്ങനെയാണെന്ന് ഇവിടെ നൽകുന്നു.

  • 6GB+128GB: 18,999 രൂപ
  • 8GB+128GB: 20,999 രൂപ
  • 8GB+256GB: 22,999 രൂപ

പ്രിസ്മാറ്റിക് ഗ്രീൻ, ടൈറ്റൻ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകുന്നു.

Also Read: ZEBRONICS 7.2.4 Dolby Atmos സൗണ്ട് ബാറിന് ആമസോൺ EPL സെയിലിൽ വൻ വിലക്കുറവ്

iQOO Z11x 5G Specifications

വ്ളോഗർമാർക്കിഷ്ടപ്പെടുന്ന ക്യാമറ ഫീച്ചറും, ഗെയിമിങ്ങിന് ദീർഘകാലം നിലനിൽക്കുന്ന ബാറ്ററി കപ്പാസിറ്റിയും ലഭിക്കുന്നു. ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഐഖൂ Z11x 5ജിയുടെ ഡിസ്പ്ലേ, പ്രോസസർ, ക്യാമറ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റും 2344 × 1080 റെസല്യൂഷനുമുള്ള ഫോണാണിത്. ഈ ഐഖൂ ഫോണിന് 6.76 ഇഞ്ച് വലിപ്പമുള്ള LCD പാനലാണ് കൊടുത്തിരിക്കുന്നത്. 1200 nits പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുള്ള ഡിസ്പ്ലേയാണ് ഇതിനുള്ളത്.
  2. ക്യാമറ: ഇന്ത്യക്കാർക്കുള്ള ബജറ്റ് ഫോണിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് നൽകിയിരിക്കുന്നു. 4K വീഡിയോ റെക്കോർഡിംഗും സ്റ്റെബിലൈസേഷൻ ഫീച്ചറുകളും സപ്പോർട്ട് ചെയ്യുന്ന സെൻസറുകളാണ് ഇതിലുള്ളത്. f/2.45 അപ്പേർച്ചറുള്ള 50MP പ്രൈമറി ഷൂട്ടറും 2MP ബൊക്കെ സെൻസറും ചേർന്നതാണ് ക്യാമറ സിസ്റ്റം. 20,000 രൂപയിൽ താഴെ വിലയുള്ള മിക്ക ഫോണുകളിലും കണ്ടുവരുന്നത് 16MP ഫ്രണ്ട് ക്യാമറയാണ്. അവിടെയാണ് ഐഖൂ 11എക്സ് വ്യത്യസ്തമാകുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32-മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് സ്മാർട്ട് ഫോണിലുള്ളത്.
  3. പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7400-ടർബോയാണ് ഫോണിലുള്ളത്. ഇത് 8GB വരെ LPDDR4X റാമും 256GB UFS 3.1 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.
  4. ബാറ്ററി: 44W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 7,200mAh ബാറ്ററിയാണ് പുത്തൻ ഐഖൂവിലുള്ളത്.
  5. കണക്റ്റിവിറ്റി ഫീച്ചറുകൾ: ഐഖൂ Z11x 5ജിയിൽ വൈ-ഫൈ 2.4GHz / 5GHz, ബ്ലൂടൂത്ത് 5.4 സപ്പോർട്ട് ലഭിക്കുന്നു. USB ടൈപ്പ്-സി, GPS L1, OTG തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. എന്നാൽ ഈ ബജറ്റ് സ്മാർട്ട് ഫോൺ NFC ഓപ്ഷനില്ലാതെയാണ് പുറത്തിറക്കിയിട്ടുള്ളത്.
  6. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP68, IP69+ റേറ്റിംഗ് ഈ ഐഖൂ സ്മാർട്ട് ഫോണിനുണ്ട്.
  7. ഒഎസ്: ഐഖൂ Z11x 5ജി ഫോണിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6.0 സോഫ്റ്റ് വെയറാണുള്ളത്.

ഐഖൂ Z11x 5ജി ഓഫറുകളും ലഭ്യതയും

ഐഖൂ Z11x 5ജി വിൽപ്പന മാർച്ച് 16-ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും. സ്മാർട്ട് ഫോൺ ആമസോൺ വഴി പർച്ചേസ് ചെയ്യാം. ആദ്യ സെയിലിൽ മികച്ച ഓഫറുകളും കാത്തിരിക്കുന്നു. ആക്സിസ് ബാങ്ക്, എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകൾക്ക് 2,000 രൂപ വരെ ബാങ്ക് കിഴിവുണ്ട്. ഇങ്ങനെ 16999 രൂപ മുതൽ ഐഖൂ 5ജി ലഭ്യമാകും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo