iqoo launches iQOO Z11 with stunning design and features in India
ക്യാമറക്കരുത്തിലും പെർഫോമൻസിലും വിപണി പിടിച്ചടക്കാൻ iQOO Z11 5G ഇന്ത്യൻ വിപണിയിലെത്തി. 7050 mAh ബ്ലൂവോൾട്ട് ബാറ്ററിയും 44W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുള്ള ഐഖൂ സ്മാർട്ട് ഫോണാണിത്. മീഡിയാടെക് ഡൈമൻസിറ്റി പ്രൊസസറും 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയുമുള്ള ഐക്യൂ ഫോണാണിത്. 144Hz റിഫ്രഷ് റേറ്റാണ് സ്മാർട്ട് ഫോണിന്റെ മറ്റൊരു സവിശേഷത. സാധാരണ ഐഖൂ ഫോണുകൾ ജെൻസിയുടെ ഇടയിൽ ജനപ്രിയമാകാറുണ്ട്. 35000 രൂപ റേഞ്ചിൽ വിലയാകുന്ന ഐഖൂ 11 5ജി ഗെയിമിങ്ങിന് അനുയോജ്യമാണോ? ഫോണിന്റെ ഫീച്ചറുകളും ഇന്ത്യയിലെ വില അറിയാം.
Also Read: Ration Card ൽ പുതിയ അംഗത്തെ ചേർക്കണോ? മൊബൈൽ ഫോണിലൂടെ വെറും 6 സ്റ്റെപ്പ് മതി
മീഡിയടെക്കിന്റെ പുതിയ ഡൈമെൻസിറ്റി 7500 ടർബോ പെർഫോമൻസ്, കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ, കരുത്തുറ്റ ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. ഇതിന്റെ ഓരോ ഫീച്ചറുകളും അറിയാം.
അറോറ ഗ്രീൻ, സെലസ്റ്റിയൽ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്. 6GB RAM, 128GB സ്റ്റോറേജ് വേരിയന്റിന് 34,999 രൂപയാണ് വില. 8ജിബി ഫോണിന് 39,999 രൂപയും, 8GB റാമും 256GB സ്റ്റോറേജ് ഫോമിന് 44999 രൂപയും വിലയാകുന്നു. ടോപ് വേരിയന്റ് 12GB/256GB സ്റ്റോറേജുള്ള ഐഖൂ Z11 ഫോണാണ്. ഇതിന് 49,999 രൂപയാണ് വില .
ഓഗസ്റ്റ് 25-ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, ഐഖൂ വെബ്‌സൈറ്റ്, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെ വിൽപ്പനയ്‌ക്കെത്തും. സ്മാർട്ട് ഫോണിന് 3,000 രൂപ വരെയുള്ള ബാങ്ക് ഡിസ്‌കൗണ്ടുകളും 1,000 രൂപയുടെ കൂപ്പൺ ഇളവും ആദ്യ വിൽപ്പനയിൽ ലഭിക്കും.