ഇനി 5ജി തരംഗം ;IQOO U3 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കി;വില ?

ഇനി 5ജി തരംഗം ;IQOO U3 5ജി  സ്മാർട്ട് ഫോണുകൾ പുറത്തിറക്കി;വില ?
HIGHLIGHTS

IQOO U3 സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

DIMENSITY 800U പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത്

IQOOന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലൈക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .IQOO U3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .DIMENSITY 800U പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 5ജി സപ്പോർട്ട് ലഭ്യമാകുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് IQOO U3 ഇത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

IQOO U3-പ്രധാന സവിശേഷതകൾ 

6.58 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണിൽ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . MediaTek Dimensity 800U പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 8ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കില്ല .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 2 മെഗാപിക്സൽ (4K UHD at 30FPS ) ഡ്യൂവൽ പിൻ ക്യാമറകളും അതുപോലെ തന്നെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു കടക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5,000mAhന്റെ (18W fast charging out-of-the-box ) ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാന്നെങ്കിൽ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് എന്നിവയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക്  CNY 1,498 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 16800 രൂപയാണ് വില വരുന്നത് .8GB+128GB മോഡലുകൾക്ക് CNY 1,698 രൂപയാണ് വില .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 19000 രൂപയാണ് ഈ 5ജി സ്മാർട്ട് ഫോണുകൾക്ക് വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo