2K AMOLED ഡിസ്‌പ്ലേയിൽ iQOO 8 എന്ന കൊമ്പൻ ആഗസ്റ്റ് 2നു വിപണിയിൽ എത്തുന്നു

2K AMOLED ഡിസ്‌പ്ലേയിൽ iQOO 8 എന്ന കൊമ്പൻ ആഗസ്റ്റ് 2നു വിപണിയിൽ എത്തുന്നു
HIGHLIGHTS

iQOO ന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

iQOO 8 എന്ന സ്മാർട്ട് ഫോണുകളാണ് ആഗസ്റ്റ് 2നു വിപണിയിൽ എത്തുന്നത്

2K AMOLED ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തുക

പെർഫോമൻസ് കരുത്തിൽ ഇതാ iQOO ന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .iQOO 8 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .ആഗസ്റ്റ് 2നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ആദ്യം ലോക വിപണിയിൽ എത്തിയതിനു ശേഷമാണു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുക .

iQOO 7 Monster Orange colour variant was launched earlier this week in India

ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കാവുന്ന ചില ഫീച്ചറുകൾ നോക്കാം .ഈ സ്മാർട്ട് ഫോണുകൾ 2K E5 AMOLEDഡിസ്‌പ്ലേയിൽ തന്നെയാകും വിപണിയിൽ പുറത്തിറങ്ങുന്നത് .LTPO ടെക്ക്നോളജിയും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .

അതുപോലെ തന്നെ iQOO 8 സ്മാർട്ട് ഫോണുകൾ ചിലപ്പോൾ 160W ഫാസ്റ്റ് ചാർജിങിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 4,000mAhന്റെ ബാറ്ററി ലൈഫിലും പ്രതീക്ഷിക്കാവുന്നതാണ് .മറ്റൊരു പ്രതീക്ഷിക്കാവുന്ന ഫീച്ചർ ആണ് ഇതിന്റെ 256 ജിബിയുടെ സ്റ്റോറേജ് .

എന്നാൽ iQOO 8 എന്ന സ്മാർട്ട് ഫോണുകൾ പെർഫോമൻസിനു മുൻഗണന നൽക്കൊണ്ടുതന്നെയാണ് പുറത്തിറങ്ങുന്നത് .Qualcomm Snapdragon 888+ പ്രോസ്സസറുകളിൽ തന്നെയാകും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .ഒരു ഫ്ലാഗ് ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo