iQOO 12 Launch in India: പവറിൽ വെല്ലുവിളിച്ച് iQOO! ഇന്ത്യയിൽ ഇങ്ങനെയൊരു ഫോൺ ഇതാദ്യം

Updated on 22-Nov-2023
HIGHLIGHTS

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഉൾപ്പെടുത്തി വരുന്ന സ്മാർട്ഫോണാണിത്

ഗെയിമിങ് എക്സ്പീരിയൻസ് മികച്ചതാക്കാൻ വിവോ വികസിപ്പിച്ച സൂപ്പർകമ്പ്യൂട്ടിങ് Q1 ചിപ്സെറ്റും ഇതിലുണ്ട്

iQOO 12 ഫോണിന്റെ ലോഞ്ചും മറ്റും വിശദമായി അറിയാം

വിപണിയിൽ മികച്ച ഡിമാൻഡുള്ള സ്മാർട്ഫോണുകളാണ് iQOO ബ്രാൻഡുകൾ. അടുത്തിടെ പുറത്തിറങ്ങിയ ഐക്യൂ 11ന് ശേഷം കമ്പനി തങ്ങളുടെ ഏറ്റവും പുതിയ സീരീസ് ഫോണുകളും അവതരിപ്പിക്കാനൊരുങ്ങുന്നു. 6.78 ഇഞ്ച് സ്ക്രീനുള്ള ഫോണാണ് കമ്പനി പുതിയതായി പുറത്തിറക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഉൾപ്പെടുത്തി വരുന്ന സ്മാർട്ഫോണാണ് ഐക്യൂ കൊണ്ടുവരുന്നത്. അടുത്ത മാസം പുറത്തിറങ്ങുന്ന ഐക്യൂ 12നെ കുറിച്ച് വിശദമായി അറിയാം.

iQOO 12-ലെ ഫീച്ചറുകൾ

ഡിസംബർ 12-ന് ഐക്യൂ 12 വിപണിയിൽ എത്തുമെന്നാണ് ഇപ്പോൾ പുതിയതായി വരുന്ന വാർത്ത. 6.78 ഇഞ്ച് വലിപ്പമുള്ള സ്ക്രീനുമായാണ് ഈ ഫോൺ വരുന്നത്. 144Hz റീഫ്രെഷ് റേറ്റുമായാണ് ഐക്യൂ 12 പുറത്തിറങ്ങുന്നത്. ഫോണിലുൾപ്പെടുത്തുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് കരുത്തുള്ളതും വേഗതയേറിയതുമായ പെർഫോമൻസിനായി ഡിസൈൻ ചെയ്തിരിക്കുന്നു. ഗെയിമിങ് എക്സ്പീരിയൻസ് മികച്ചതാക്കാൻ വിവോ വികസിപ്പിച്ച സൂപ്പർകമ്പ്യൂട്ടിങ് Q1 ചിപ്സെറ്റും ഇതിലുണ്ട്.

iQOO 12 ക്യാമറ

50 മെഗാപിക്സൽ ക്യാമറയും അതിനൊപ്പം 100x ഡിജിറ്റൽ സൂമും 64 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസാണ് ഐക്യൂ തങ്ങളുടെ 12 സീരീസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഫോണിലുണ്ട്.

Read More: 4 Realme Narzo ഫോണുകൾ ബമ്പർ ഓഫറിൽ! 3000 രൂപയുടെ കൂപ്പണും ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും

iQOO 12 ബാറ്ററിയും ചാർജിങ്ങും

സൂപ്പർ ഫാസ്റ്റ് 120W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. 5,000mAh ആണ് ബാറ്ററി. 163.22×75.88×8.10mm വലിപ്പവും 203 ഗ്രാം ഭാരവുമാണ് ഫോണിന് വരുന്നത്. ഈ സീരീസിൽ ബേസിക് ഐക്യൂ ഫോണുകളും പ്രോ മോഡലുകളും വരും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫെയ്‌സ് അൺലോക്ക് ഫീച്ചറും ലഭിക്കുന്നതായിരിക്കും.

iQOO 12 Launch: പവറിൽ വെല്ലുവിളിച്ച് iQOO! ഇന്ത്യയിൽ ഇങ്ങനെയൊരു ഫോൺ ഇതാദ്യം

വില എത്ര?

12GB RAM + 256GB സ്റ്റോറേജ് മോഡലിന് ഏകദേശം 45,000 രൂപ വില വന്നേക്കും. 16GB RAM + 512GB വേർഷന് ഏകദേശം 50,000 രൂപയും വില വന്നേക്കും. 1TB സ്റ്റോറേജ് ഫോൺ കുറച്ചധികം വില വന്നേക്കും. 16GB RAM + 1TB സ്റ്റോറേജ് വേരിയന്റിന് ഏകദേശം 53,000 രൂപയും വില വരും. ഇതിനകം ഫോണുകൾക്ക് ചൈനയിൽ പ്രീ-ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

നവംബർ 14 മുതൽ ഓൺലൈനിലും സ്റ്റോറുകളിലും ഫോൺ വിൽപ്പനയ്ക്ക് എത്തുമെന്നാണ് പറയുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :