ആടുജീവിതം പോലെ ഹിറ്റാകുമോ iQOO 12 Desert Red? മരുഭൂമിയുടെ നിറത്തിൽ Special Edition

ആടുജീവിതം പോലെ ഹിറ്റാകുമോ iQOO 12 Desert Red? മരുഭൂമിയുടെ നിറത്തിൽ Special Edition
HIGHLIGHTS

ചുവന്ന മരുഭൂമിയുടെ നിറത്തിൽ iQOO സ്പെഷ്യൽ എഡിഷൻ

iQOO 12 Anniversary Edition ആണ് പുതിയ നിറത്തിലെത്തിയത്

ഐക്യൂ 12 ആനിവേഴ്സറി എഡിഷന്റെ ആദ്യ വിൽപ്പന അടുത്ത വാരം ആരംഭിക്കും

ഇന്ത്യയിലെ ജനപ്രിയ സ്മാർട്ഫോണാണ് iQOO. കഴിഞ്ഞ വർഷം വന്ന പ്രീമിയം ഫോൺ iQOO 12 ഇതാ വീണ്ടുമെത്തി. അന്ന് ലെജന്റ്, ആൽഫ നിറങ്ങളിലായിരുന്നു സ്മാർട്ഫോൺ വന്നത്. എന്നാൽ നാലാം വാർഷികത്തിൽ ത്രസിപ്പിക്കുന്ന നിറത്തിൽ ഫോൺ വീണ്ടും വരുന്നു.

iQOO 12

iQOO 12 Anniversary Edition ആണ് പുതിയ നിറത്തിലെത്തിയത്. Desert Red നിറത്തിലാണ് ഐക്യൂ 12 പുതിയ ഫോൺ വന്നിരിക്കുന്നത്. ബ്ലെസ്സി-പൃഥ്വിരാജ് ചിത്രം ആടുജീവിതം (Aadujeevitham) ഹിറ്റാകുന്ന സമയത്താണ് ഈ എഡിഷൻ വന്നത്. മരുഭൂമിയുടെ നിറത്തിലെഴുതിയ ആടുജീവിതം പോലെ ഐക്യൂ ഫോണും ഹിറ്റാകുമോ?

iQOO 12
iQOO 12

ഇതിനകം ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഐക്യൂ 12 ആനിവേഴ്സറി എഡിഷന്റെ ആദ്യ വിൽപ്പന അടുത്ത വാരം ആരംഭിക്കും.

iQOO 12 ആനിവേഴ്സറി എഡിഷൻ

മനം മയക്കുന്ന, കാഴ്ചയിൽ മനോഹരമായ എഡിഷനാണിത്. ഇന്ത്യയിലെ ഐക്യൂവിന്റെ നാലാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യൽ എഡിഷൻ. ഒറിജിനലിലുള്ള അതേ ഫീച്ചറുകൾ ഈ ഐക്യൂ 12 ഫോണിലുണ്ട്. എന്നാൽ ഗ്ലാസിന് പകരം കമ്പനി വീഗൻ ലെതർ ഫിനിഷാണ് ഇതിൽ നൽകിയിട്ടുള്ളത്.

ഐക്യൂ Special Edition

12GB + 256GB പതിപ്പിന് 52,999 രൂപയായിരിക്കും വില. 16GB + 512GB വേർഷന് 57,999 രൂപയും വില വരും. ഏപ്രിൽ 9 മുതൽ ഫോണിന്റെ വിൽപ്പന തുടങ്ങുമെന്ന് ഐക്യൂ ഔദ്യോഗികമായി അറിയിച്ചു. Amazon.in, iQOO.com എന്നിവയിൽ നിന്ന് പർച്ചേസ് ചെയ്യാവുന്നതാണ്.

ഐക്യൂ 12 Special Edition-ന് ഓഫറുകളും ലഭിക്കുന്നതാണ്. HDFC, ICICI ബാങ്ക് കാർഡുകൾത്ത് ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഉണ്ടായിരിക്കും. 3000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഫോണിന് ലഭിക്കുക. കൂടാതെ ഇഎംഐ ഓപ്ഷനുകളും ഐക്യൂ 12 ആനിവേഴ്സറി എഡിഷനിൽ നേടാം. 9 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ നേടാം.

iQOO 12 Anniversary Edition
iQOO 12 Anniversary Edition

ഐക്യൂ 12 സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.78 ഇഞ്ച് വലിപ്പമുള്ള ഫോണാണ് ഐക്യൂ 12. ആനിവേഴ്സറി എഡിഷനും 15K ഫ്ലാറ്റ് LTPO AMOLED ഡിസ്പ്ലേയിലാണുള്ളത്. 3000 nits പീക്ക് ബ്രൈറ്റ്നെസ്, 144Hz റീഫ്രെഷ് റേറ്റും ഇതിനുണ്ടാകും.

പ്രോസസർ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 3 4nm പ്രോസസറായിരിക്കും ഇതിലുള്ളത്.

OS: ഫൺടച്ച് OS 14-ൽ പ്രവർത്തിക്കുന്ന Android 14-ൽ ഇത് പ്രവർത്തിക്കുന്നു.

ക്യാമറ: OIS ഫീച്ചറും, f/1.68 അപ്പേർച്ചറുമുള്ള 50MP-യുടെ മെയിൻ ക്യാമറ ഇതിലുണ്ട്. 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ട്. f/2.0 അപ്പേർച്ചറാണ് ഇതിൽ നൽകിയിട്ടുള്ളത്. 64MP 3x ടെലിഫോട്ടോ ലെൻസും ഐക്യൂ 12ൽ ഉൾപ്പെടുത്തിയിരിക്കുന്നു. f/2.45 അപ്പേർച്ചറുള്ള 16MP സെൽഫി സെൻസറും ഐക്യൂ 12ലുണ്ട്.

Read More: Realme 12X 5G Launched: സിമ്പിൾ, ബട്ട് സൂപ്പർ ബജറ്റ് ഫോണുമായി Realme| TECH NEWS

ബാറ്ററിയും ചാർജിങ്ങും: 5000mAh ബാറ്ററിയാണ് ഐക്യൂ 12-വിലുണ്ട്. 120W അൾട്രാ- ഫാസ്റ്റ് ചാർജിങ്ങും ഇതിൽ ലഭിക്കുന്നു. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഫോണിലുണ്ട്. 2 നാനോ സിമ്മുകൾ ഉൾപ്പെടുത്താവുന്ന ഡ്യുവൽ സിം ഫീച്ചർ ലഭിക്കുന്നതാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo