നിങ്ങൾ കാത്തിരുന്ന ഐ ഫോൺ ഫോണിന്റെ സെയിൽ ഇന്ന് ഫ്ലിപ്പ്കാർട്ടിൽ
ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ ആരംഭിക്കുന്നത്
ഓഫറുകൾ പ്രമാണിച്ചു 3500 രൂപയുടെ വിലക്കുറവിൽ Rs 38,900 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
64GB യുടെ വേരിയന്റുകൾക്ക് Rs 42,500 രൂപയാണ് വില വരുന്നത്
ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളായിരുന്നു IPHONE SE (2020) എന്ന മോഡലുകൾ .കഴിഞ്ഞ മാസമായിരുന്നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത് .എന്നാൽ ലോക്ക് ഡൗൺ കാരണം ഈ സ്മാർട്ട് ഫോണുകളുടെ സെയിലുകൾ നീട്ടിവെച്ചിരിക്കുകയായിരുന്നു .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നു.
SurveyIPHONE SE (2020) സ്മാർട്ട് ഫോണുകൾ മെയ് 20 നു ആണ് ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നത് .കൂടാതെ 3500 രൂപയുടെ ഡിസ്‌കൗണ്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .White, Black കൂടാതെ Product (RED) എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
IPHONE SE (2020) SPECS AND FEATURES
നേരത്തെ തന്നെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ ആപ്പിളിന്റെ ഒരു മോഡലായിരുന്നു IPHONE SE .എന്നാൽ ഇപ്പോൾ അതിന്റെ അപ്പ്ഡേറ്റ് വേർഷൻ മോഡലുകളാണ് എത്തിയിരിക്കുന്നത് .4.7 ഇഞ്ചിന്റെ Retina HD IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതോടൊപ്പം തന്നെ ഈ സ്മാർട്ട് ഫോണുകൾ Dolby Vision കൂടാതെ HDR10 സപ്പോർട്ടോടുകൂടിയാണ് പുറത്തിറങ്ങുന്നത് .ഈ ഫോണുകൾക്ക് TouchID biometric ലഭിക്കുന്നതാണ് .
മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി ഈ സ്മാർട്ട് ഫോണുകൾക്ക് A13 Bionic പ്രൊസസ്സറുകളാണ് നൽകിയിരിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ സിംഗിൾ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .12 മെഗാപിക്സലിന്റെ (4K videos at 60 FPS)പിൻ ക്യാമറകളും കൂടാതെ 7 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് IPHONE SE (2020) മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ IP67 സെർട്ടിഫിക്കേഷനോടുകൂടിയാണ് എത്തിയിരിക്കുന്നത് .
IPHONE SE (2020) സ്മാർട്ട് ഫോണുകൾ 18W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ചെയ്യുന്നതാണ് .അര മണിക്കൂറിനുള്ളിൽ 50 ശതമാനത്തിനു മുകളിൽ ബാറ്ററി ചാർജ്ജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത് . 64GB യുടെ വേരിയന്റുകൾക്ക് Rs 42,500 രൂപയാണ് വില വരുന്നത് .എന്നാൽ ഇപ്പോൾ ഓഫറുകൾ പ്രമാണിച്ചു 3500 രൂപയുടെ വിലക്കുറവിൽ Rs 38,900 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
