ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ iPhone 18 Pro, iPhone 18 Pro Max മോഡലുകൾ പുറത്തിറക്കി. ഡീപ് ബ്ലാക്ക്, സിൽവർ, ബർഗണ്ടി, ഗ്ലേഷ്യർ നിറങ്ങളിലാണ് ഐഫോൺ 18 പ്രോ അവതരിപ്പിച്ചത്. ഐഫോൺ 18 പ്രോ മാക്സിലും പ്രോ മോഡലിലും മികച്ച എഐ സപ്പോർട്ടുള്ള A20 Pro ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രോ മാക്സിനേക്കാൾ അൽപം ചെറിയ ഫോണാണെന്ന വ്യത്യാസമാണ് ഐഫോൺ 18 പ്രോയ്ക്കുള്ളതെന്ന് മാത്രം. ഈ ഫോണുകളുടെ കൂടുതൽ വിശേഷങ്ങളും ഇന്ത്യയിലെ വിലയും പുത്തൻ അപ്ഡേറ്റുകളും മലയാളത്തിൽ അറിയാം.
പ്രോ മാക്സിലെ അതേ പെർഫോമൻസ് ഐഫോൺ 18 പ്രോയിലും A20 Pro ചിപ്‌സെറ്റിലൂടെ ലഭിക്കും. ഡൈനാമിക് ഐലാൻഡിൽ അവതരിപ്പിച്ച ഡിസ്പ്ലേയിൽ മൂന്ന് ലൈവ് ആക്ടിവിറ്റികൾ ഒരു സമയം കാണാനാകും. ഡീപ് ബ്ലാക്ക്, സിൽവർ, ഗ്ലേഷ്യർ, ബർഗണ്ടി എന്നീ നാല് കളർ വേരിയന്റുകളാണ് ഫോണിനുള്ളത്.
ഐഫോൺ 18 പ്രോയിലെ ക്യാമറയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 48MP ഫ്യൂഷൻ ക്യാമറയിലാണ് ഐഫോൺ 18 പ്രോ പുറത്തിറക്കിയത്. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയേറ്റീവ് കൺട്രോൾ നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തങ്ങൾ ഇതുവരെ വികസിപ്പിച്ചതിൽ വെച്ച് ഏറ്റവും മികച്ച ക്യാമറ സംവിധാനമാണിതെന്നും പറയുന്നുണ്ട്.
വെളിച്ചം കുറഞ്ഞ ഇടത്തും ഏകദേശം 50 ശതമാനം അധികം പ്രകാശം അകത്തേക്ക് കടത്തിവിടാനായി ഇതിലെ അപ്പേർച്ചറിന് കൂടുതൽ വികസിക്കാനാകും. ടൈം-ലാപ്സ് വീഡിയോ സപ്പോർട്ടിനൊപ്പം ഡോൾബി വിഷൻ HDR ഫീച്ചറും ഇതിനുണ്ട്.
256 ജിബി ഐഫോൺ 18 പ്രോയുടെ വില 1199 ഡോളറാണ്. ഐഫോൺ 18 പ്രോ മാക്സിന് 1299 ഡോളറിലാണ് വില ആരംഭിക്കുന്നത്. ഇത് യഥാക്രമം ഇന്ത്യൻ മൂല്യത്തിൽ 1,44,900 രൂപ, 1,59,900 രൂപയാണ്. ഇത്തവണ 2ടിബി വേരിയന്റും കമ്പനി അവതരിപ്പിക്കുന്നു.
സെപ്തംബർ 12 ന് സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡർ ആരംഭിക്കും. സെപ്തംബർ 18 വെള്ളിയാഴ്ചയാകും വിൽപ്പന.