iphone 17e launch india price
ഐഫോൺ പ്രേമികൾക്കായി Apple iPhone 17e ഉടൻ വരുന്നു. ഡൈനാമിക് ഐലൻഡ്, A19 ചിപ്പ്, മാഗ്‌സേഫ് ചാർജിംഗ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളുള്ള ഫോണാണിത്. വലിയ തുക മുടക്കാതെ തന്നെ ഏറ്റവും പുതിയ ആപ്പിൾ ഫോൺ വേണ്ടവർക്ക്, ‘e’ സീരീസ് ഫോൺ സുവർണാവസരമാകും. കാരണം ഐഫോൺ 17ഇ ഒരു ബജറ്റ് ഐഫോണാകും. ഈ മാസം ലോഞ്ചുണ്ടാകുമെന്നാണ് സൂചന. ഇന്ത്യയിലെ പ്രതീക്ഷിക്കുന്ന വിലയും കൂടുതൽ സവിശേഷതകളും താഴെ വായിക്കാം.
ഐഫോൺ 17e മുമ്പ് വന്ന ഐഫോൺ 16ഇ ഫോണിന്റെ പിൻഗാമിയാണ്. ഇതിൽ പുതിയതും ആവേശകരവുമായ ചില ഫീച്ചറുകൾ കൊടുത്തേക്കും. ഇതിൽ ഐഫോൺ 17 ലെ അതേ A19 ചിപ്പ് ഉൾപ്പെടുത്തുമെന്നാണ് പറയുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഐഫോൺ 16e ഫോണിൽ മാഗ്‌സേഫ് ചാർജിംഗ് സപ്പോർട്ടില്ലായിരുന്നു. എന്നാൽ ഇനി വരുന്ന ഐഫോൺ 17ഇ ഫോണിന് മാഗ്സേഫ് മാഗ്നറ്റിക് ചാർജിങ് പിന്തുണയ്ക്കുന്നു. അതും ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് ഐഫോൺ 17ഇ വരുന്നത്. ഇതിൽ ആപ്പിളിന്റെ സിഗ്നേച്ചർ ഫീച്ചറുണ്ടെന്നത് മറ്റൊരു സവിശേഷതയാണ്.
ബജറ്റ് ഐഫോൺ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ആൻഡ്രോയിഡിലെ ബജറ്റ് സെഗ്മെന്റല്ല. പകരം ഐഫോണുകളിലെ ബജറ്റ് റേഞ്ചാണ് ഇതിൽ വരുന്നത്.
ഐഫോൺ 17 ഫോണിലുള്ള A19 ചിപ്പാണ് വരാനിരിക്കുന്ന സ്മാർട്ട്ഫോണിൽ നൽകുന്നതെന്ന് ഗുർമാൻ റിപ്പോർട്ട് പറയുന്നു. A18 നെ അപേക്ഷിച്ച് A19 സിപിയു വളരെ വേഗതയുള്ളതാണ്. ഇത് മികച്ച AI സപ്പോർട്ടും, ഗെയിമിംഗിലും മികച്ചതായിരിക്കും.
ഇതിന് പുറമെ ഐഫോൺ 17e ഫോണിൽ ഒരു ഐപാഡ് മിനിയും സാധാരണ ഐപാഡും കൂടി പുറത്തിറക്കിയേക്കും. ഐഫോൺ 17ഇ ഈ മാസം തന്നെ ലോഞ്ച് ചെയ്യുമെന്നാണ് സൂചന.
More From Digit: സുവർണാവസരം! ബജറ്റ് ഫോണിന് ഒന്നുകൂടി വില കുറഞ്ഞാൽ ഇങ്ങനിരിക്കും, 32MP ക്യാമറ Motorola മൊബൈൽ സൂപ്പർ ഡീൽ
ഐഫോൺ 17e മിക്കവാറും ഐഫോൺ 16ഇ ഫോണിന്റെ വിലയിലാകും അവതരിപ്പിക്കുന്നതെന്ന്ന്ന് ഗുർമാൻ പറയുന്നു. എന്നുവച്ചാൽ 60000 രൂപ റേഞ്ചിലുള്ള ഐഫോണായിരിക്കും ഇനി വരുന്നതെന്നാണ് വിവരം.
ഈ ഫോണിൽ OLED പാനലാകും നൽകുന്നത്. എന്നാലും മെലിഞ്ഞ ഡിസ്‌പ്ലേ ബെസലുകൾ കൊടുത്തേക്കുമെന്നാണ് ദി ഇലക് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ സ്മാർട്ട്ഫോണിൽ 18MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയേക്കും.