ഇനി തുടങ്ങാം… iPhone 15 പ്രീ- ഓർഡർ ഇന്ന്! സമയവും വിശദാംശങ്ങളും അറിയാം
സെപ്തംബർ 22 മുതലാണ് ഐഫോൺ 15ന്റെ വിൽപ്പന തുടങ്ങുന്നത്
ഇന്ത്യയിലുള്ളവർക്കും പ്രീ- ഓർഡർ ഓപ്ഷൻ ലഭ്യമാണ്
വൻമാറ്റങ്ങളോടെയാണ് iPhone 15 സ്മാർട്ഫോൺ വിപണിയിലേക്ക് കടന്നുവന്നിരിക്കുന്നത്. ക്യാമറയിലും ഡിസൈനിലുമെല്ലാം പ്രതീക്ഷിച്ച എല്ലാ ഫീച്ചറുകളും ആപ്പിൾ തങ്ങളുടെ നാല് ഐഫോൺ 15 ഫോണുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വാർത്തകളിലും വീഡിയോകളിലും മാത്രം കണ്ടറിഞ്ഞ iPhone 15 സ്വന്തമാക്കാനുള്ള അവസരമാണ് ഇനി ഒരുങ്ങുന്നത്. കാലിഫോർണിയയിൽ ഈ മാസം 12ന് ലോഞ്ച് ചെയ്ത iPhone 15ന്റെ ഓർഡർ എന്നാണെന്ന സംശയം പലരും ഉന്നയിച്ചിരുന്നു.
Surveyഇന്നാണ് ഐഫോൺ 15ന്റെ Pre-order ആരംഭിക്കുന്നത്. ഇന്ത്യയിലുള്ളവർക്കും പ്രീ- ഓർഡർ ഓപ്ഷൻ ലഭ്യമാണ്. എന്നാൽ ഫോണിന്റെ വിൽപ്പന സെപ്തംബർ 22 മുതലാണ്. എപ്പോഴാണ് ഫോൺ പ്രീ- ഓർഡർ ആരംഭിക്കുന്നതെന്നും, എവിടെ നിന്നും വാങ്ങാമെന്നും, iPhone 15ന്റെ ഓഫറുകളും കൂപ്പണുകളും എന്തെല്ലാമെന്നും അറിയാം…
iPhone 15 എപ്പോൾ പ്രീ- ഓർഡർ?
ഇന്ന് സെപ്തംബർ 15ന് വൈകുന്നേരം 5:30 മണി മുതലാണ് ഐഫോൺ 15 സീരീസ് ഫോണുകളുടെ പ്രീ- ഓർഡർ ആരംഭിക്കുന്നത്.
iPhone 15 എവിടെ നിന്നെല്ലാം വാങ്ങാം?
ആമസോൺ, ആപ്പിൾ സ്റ്റോർ, ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവിടങ്ങളിൽ നിന്നും നിങ്ങൾക്ക് iPhone 15 പർച്ചേസ് ചെയ്യാനാകും. ഇതുകൂടാതെ, രാജ്യത്തെ 2 ആപ്പിൾ സ്റ്റോറുകളായ ഡൽഹി, മുംബൈ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഫോൺ പ്രീ- ഓർഡർ ചെയ്ത് വാങ്ങാൻ സൌകര്യമുണ്ട്. രാജ്യത്തെ മറ്റ് അംഗീകൃത റീട്ടെയിൽ ഷോറുമുകളിലും iPhone 15 ലഭ്യമായിരിക്കും.
iPhone 15 സീരീസ് ഫോണുകളുടെ വില?
79,900 രൂപയിലാണ് ഐഫോൺ 15 സീരീസിലെ ഫോണുകൾ ആരംഭിക്കുന്നത്. 4 ഫോണുകളാണ് ഈ സീരീസിലുള്ളത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയാണ് മോഡലുകൾ. ഇവയിൽ iPhone 15 Pro ഫോണുകൾക്ക് 1TB സ്റ്റോറേജിലെ പതിപ്പുമുണ്ട്.
iPhone 15 ഓഫറുകൾ എന്തെല്ലാം?
ആപ്പിളിന്റെ ഓൺലൈൻ, റീട്ടെയിൽ സ്റ്റോറുകളിലൂടെ പ്രീ-ഓർഡർ ചെയ്യുകയാണെങ്കിൽ ഏതാനും ചില ഓഫറുകൾ സ്വന്തമാക്കാം. iPhone 15 Pro, iPhone 15 Pro Max ഫോണുകൾക്ക് 6,000 രൂപയുടെ കിഴിവുണ്ട്. iPhone 15, iPhone 15 Plus ഫോണുകൾക്ക് 5,000 രൂപയുടെ കിഴിവാണുള്ളത്. ഇതിന് പുറമെ ഫോൺ ഓൺലൈനിൽ പ്രീ- ഓർഡർ ചെയ്യുമ്പോൾ HDFC ബാങ്ക് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ചാൽ EMI സേവനമുണ്ട്. പഴയ iPhone നൽകി എക്സ്ചേഞ്ച് ഓഫറുകളും നേടാം.
ഇനി ആപ്പിളിന്റെ പ്രീമിയം റീസെല്ലർമാർക്കും റീട്ടെയിലർമാർക്കും iPhone Pro മോഡലുകൾക്ക് 4,000 രൂപയുടെയും അടിസ്ഥാന മോഡലുകൾക്ക് 5,000 രൂപയുടെയും ഡിസ്കൌണ്ട് ലഭിക്കുന്നതാണ്. ആറ് മാസത്തെ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾക്ക് പുറമെ, എക്സ്ചേഞ്ച് ഓഫറിലാണ് ഫോൺ പർച്ചേസ് ചെയ്യുന്നതെങ്കിൽ 6,000 രൂപയുടെ കിഴിവും ലഭിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile
