iPhone Discount Offer: ആപ്പിൾ ആരാധകരേ… ഐഫോൺ 14-നും ഐഫോൺ 15-നും ഉഗ്രൻ ഓഫർ
പുതിയ iPhone വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ ഓഫർ ലഭിക്കുന്നു
iPhone 14, iPhone 15 ഫോണുകൾക്കാണ് വിലക്കിഴിവ്
ജൂലൈ 1 മുതൽ 7 വരെയുള്ള സെയിലിലാണ് ഓഫർ
ഒരു പുതിയ iPhone വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ബെസ്റ്റ് ഓഫർ. Apple പുറത്തിറക്കിയ രണ്ട് സീരീസുകൾക്കും ആകർഷകമായ ഓഫർ ലഭിക്കുന്നു. iPhone 14, iPhone 15 ഫോണുകൾക്കാണ് വിലക്കിഴിവ്.
Surveyജൂലൈ 1 മുതൽ 7 വരെയുള്ള സെയിലിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 15,000 രൂപ വിലക്കിഴിവാണ് ഐഫോണിന് അനുവദിച്ചിട്ടുള്ളത്.
iPhone 15 ഓഫറിൽ വാങ്ങാം
ഫ്ലിപ്കാർട്ടിൽ നടക്കുന്ന സ്പെഷ്യൽ സെയിലിലാണ് ഐഫോണുകൾക്ക് വിലക്കിഴിവ്. കഴിഞ്ഞ വർഷം 79,990 രൂപയ്ക്കാണ് ഐഫോൺ 15 വിപണിയിൽ എത്തിയത്. ഇപ്പോഴിതാ ഫ്ലിപ്പ്കാർട്ടിൽ ഫോണിന് 64,999 രൂപയാണ് വില. ഇതിന് പുറമെ നിങ്ങൾക്ക് 1,000 രൂപയുടെ ബാങ്ക് കിഴിവും ലഭിക്കുന്നതാണ്.
ഈ ബാങ്ക് ഓഫർ കൂടി ചേരുമ്പോൾ 63,999 രൂപയ്ക്ക് ഐഫോൺ 15 വാങ്ങാം. പിങ്ക്, കറുപ്പ്, നീല, പച്ച, മഞ്ഞ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. iPhone 15 ഫ്ലിപ്കാർട്ട് ലിങ്ക്.

iPhone 15 സ്പെസിഫിക്കേഷൻ
ഡൈനാമിക് ഐലൻഡ് ഫീച്ചറുള്ള ആപ്പിൾ ഫോണാണിത്. ഐഫോൺ 15-ന്റെ പ്രൈമറി ക്യാമറ 48 എംപിയാണ്. ഇതിൽ എ16 ബയോണിക് പ്രോസസറുണ്ട്.
സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ സ്ക്രീനാണ് ഈ സ്മാർട്ഫോണിനുള്ളത്. ഐഫോൺ 15-ന്റെ ഡിസ്പ്ലേ വലിപ്പം 6.1 ഇഞ്ച് ആണ്. OLED ടെക്നോളജി ഉപയോഗിക്കുന്ന ഡിസ്പ്ലേയാണിത്.
ഐഫോൺ 14-നും ഓഫർ
ഐഫോൺ 14 ആരാധകർക്കും ഫ്ലിപ്കാർട്ട് ഗംഭീര ഓഫർ നൽകുന്നു. 70,000 രൂപയ്ക്ക് മുകളിലായിരുന്നു ഫോണിന്റെ ലോഞ്ച് വില. എന്നാൽ ഇപ്പോൾ 58,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.
ഇതുകൂടാതെ 5000 രൂപ വരെ നിങ്ങൾക്ക് ബാങ്ക് ഓഫറിലൂടെ ലാഭിക്കാം. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇഎംഐ ഇടപാടുകൾക്കാണ് ഈ കിഴിവ്. ഇങ്ങനെ 53,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. iPhone 14 ഫ്ലിപ്കാർട്ട് ലിങ്ക്.
ഐഫോൺ 14 പ്രധാന ഫീച്ചറുകൾ
6.1 ഇഞ്ച് വലിപ്പമുള്ള സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയുണ്ട്. 12MP മെയിൻ ക്യാമറയാണ് ഫോണിലുള്ളത്. 12MP അൾട്രാ വൈഡ് ക്യാമറയും 12MP സെൽഫി ക്യാമറയും ഇതിലുണ്ട്.
Read More: New Realme 5G: Mobile ഫോട്ടോഗ്രാഫി തിരുത്തിയെഴുതാൻ പ്രൊഫഷണൽ AI Camera
ഐഫോൺ 14-ലെ പ്രോസസർ A15 ബയോണിക് ചിപ്പാണ്. 4K ഡോൾബി വിഷൻ ക്യാമറ ഫീച്ചറും ഐഫോൺ 14-ലുണ്ട്. സൂപ്പർ ഫാസ്റ്റ് 5G ടെക്നോളജി ഇതിൽ ലഭിക്കുന്നതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile