Huge Discount: Google Pixel 8 മോഹമാക്കണ്ട, അങ്ങ് വാങ്ങിക്കോ! ഗംഭീരമായ ഓഫർ

HIGHLIGHTS

Google Pixel 8 ഫോണുകൾക്ക് ഫ്ലിപ്കാർട്ട് ഓഫർ പ്രഖ്യാപിച്ചു

8 GB റാമും 128 GB സ്റ്റോറേജുമുള്ള ഫോൺ ലാഭത്തിൽ വാങ്ങാം

ഗൂഗിൾ പിക്സൽ 8 5G-യുടെ ഡിസ്കൌണ്ടിനെ കുറിച്ച് അറിയാം

Google Pixel 9 സീരീസ് ലോഞ്ചിന് ഇനി ദിവസങ്ങൾ ബാക്കി. ഈ അവസരത്തിൽ Google Pixel 8 നിങ്ങൾക്ക് ലാഭത്തിൽ വാങ്ങാം. ഗൂഗിൾ പിക്സൽ 8 ഫോണുകൾക്ക് ഫ്ലിപ്കാർട്ട് ഓഫർ പ്രഖ്യാപിച്ചു.

8 GB റാമും 128 GB സ്റ്റോറേജുമുള്ള ഫോൺ ലാഭത്തിൽ വാങ്ങാം. ഓഗസ്റ്റ് 14-ന് കാത്തിരിക്കുന്ന പിക്സൽ 9 സീരീസ് ലോഞ്ച് ചെയ്യും. ഇതിന് മുന്നോടിയായി പിക്സൽ 8 ഫോണുകൾക്ക് വില വെട്ടിക്കുറച്ചിരിക്കുന്നു.

Google Pixel ഫോൺ ഓഫർ

കുറഞ്ഞ നിരക്കിൽ Pixel 8 സീരീസ് ഫോൺ വാങ്ങാം. പിക്സൽ 8, 8 പ്രോ ഫോണുകൾക്ക് വിലക്കിഴിവുണ്ട്. ഇതിൽ ഗൂഗിൾ പിക്സൽ 8 5G-യുടെ ഡിസ്കൌണ്ടിനെ കുറിച്ച് അറിയാം.

Google Pixel 8 ഫീച്ചർ

6.2 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് പിക്സൽ 8 ഫോണിലുള്ളത്. 1080 x 2400 പിക്സൽ റെസല്യൂഷനാണ് സ്ക്രീനിനുള്ളത്. ഇതിൽ ഗൂഗിൾ ഫുൾ HD+ ഡിസ്പ്ലേ നൽകിയിരിക്കുന്നു. ഔട്ട്ഡോർ ഉപയോഗത്തിനായി പിക്സൽ 8 സ്ക്രീനിന് 2000 നിറ്റ്സ് ബ്രൈറ്റ്നെസ്സുണ്ട്.

50 മെഗാപിക്സലിന്റെ ഒക്ടാ PD പ്രൈമറി ക്യാമറ ഫോണിലുണ്ട്. ഓട്ടോ ഫോക്കസ് സപ്പോർട്ടുള്ള 12MP അൾട്രാ-വൈഡ് ക്യാമറ നൽകിയിരിക്കുന്നു. 10.5 MP ഡ്യുവൽ പിഡി ഫ്രണ്ട് ക്യാമറയും പിക്സൽ 8 ഉപയോഗിച്ചിരിക്കുന്നു.

ഫോണിന് 4,575 mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഫോണിലെ സോഫ്റ്റ് വെയർ ആൻഡ്രോയിഡ് 14 ആണ്. ഗൂഗിൾ ടെൻസർ T3 പ്രോസസറാണ് പിക്സൽ 8 ഫോണിലുള്ളത്.

മാജിക് എറേസർ, മാജിക് എഡിറ്റർ, മാക്രോ ഫോക്കസ് ഫീച്ചറുകളുള്ള മോഡലാണിത്. തൊട്ടുമുമ്പുള്ള പിക്സൽ 7 ഫോണുകളിൽ മാജിക് എറേസർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഫോട്ടോഗ്രാഫിയിൽ മികവുറ്റ എക്സ്പീരിയൻസ് തരുന്നവയാണ് ഈ ഫീച്ചറുകൾ. ഗൂഗിൾ പിക്സൽ 8-ൽ നിങ്ങൾക്ക് ഓഡിയോ മാജിക് എറേസർ ഫീച്ചറുമുണ്ട്.

Read More: Limited Time Offer: Samsung Galaxy ജനപ്രിയ പ്രീമിയം ഫോണിന് 20,000 രൂപ വിലക്കുറവ്!

ഏറ്റവും വിലക്കുറവിൽ പിക്സൽ ഫോൺ

8GB, 128GB സ്റ്റോറേജുള്ള ഫോണിന്റെ വില 75,999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ നിങ്ങൾക്ക് 61,999 രൂപയ്ക്ക് വാങ്ങാം. ഒറ്റയടിക്ക് 14000 രൂപയാണ് ഫ്ലിപ്കാർട്ട് പിക്സൽ ഫോണിന് വെട്ടിക്കുറച്ചത്. ഇതിന് പുറമെ ആകർഷകമായ ബാങ്ക് ഓഫറുകളും ഇപ്പോൾ ലഭ്യമാണ്. ഡിസ്കൌണ്ടിൽ വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ഓഫർ.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ഓഫറുണ്ട്. 4,000 രൂപ അധിക കിഴിവാണ് ഐസിഐസിഐ വഴി ലഭിക്കുന്നത്. ഇങ്ങനെ 57,999 രൂപയായി പിക്സൽ 8-ന്റെ വില കുറയുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :