Limited Time Offer: Samsung Galaxy ജനപ്രിയ പ്രീമിയം ഫോണിന് 20,000 രൂപ വിലക്കുറവ്!

HIGHLIGHTS

Samsung Galaxy S24+ 5G വിലക്കിഴിവ് പ്രഖ്യാപിച്ചു

പ്രീമിയം ഗാലക്‌സി എസ്24 പ്ലസ്സിന് 20,000 രൂപ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്

12 GB റാമും 256 GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ

Limited Time Offer: Samsung Galaxy ജനപ്രിയ പ്രീമിയം ഫോണിന് 20,000 രൂപ വിലക്കുറവ്!

ജനുവരിയിൽ വിപണിയിലെത്തിയ ഫോണാണ് Samsung Galaxy S24+ 5G. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണിന് ഇപ്പോൾ വിലക്കിഴിവ് പ്രഖ്യാപിച്ചു. സാംസങ് പ്രീമിയം ഫോൺ വാങ്ങാൻ നാളുകളായി പ്ലാനുണ്ടായിരുന്നവർക്ക് S24+ വാങ്ങാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S24+ 5G

പ്രീമിയം ഗാലക്‌സി എസ്24 പ്ലസ്സിന് 20,000 രൂപ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറയും 4900 mAh ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്. 12 GB റാമും 256 GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. സാംസങ് ഗാലക്സി S24 പ്ലസ്സിന് ലഭിക്കുന്ന ആകർഷകമായ ഓഫർ നോക്കാം.

Samsung Galaxy S24+ 5G

Samsung Galaxy S24+ സ്പെസിഫിക്കേഷൻ

6.2 ഇഞ്ച് ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്സി ഫോണാണിത്. ഇതിൽ ഡൈനാമിക് LTPO AMOLED 2X പാനൽ നൽകിയിട്ടുണ്ട്. 120Hz റീഫ്രെഷ് റേറ്റും ഈ സ്മാർട്ഫോണിനുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 പ്രൊട്ടക്ഷനുള്ള സ്മാർട്ഫോണാണിത്. സാംസങ് ഈ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് മികച്ച ഡ്യൂറബിലിറ്റിയും നൽകിയിരിക്കുന്നു.

സാംസങ് എക്സിനോസ് 2400 പ്രോസസറാണ് ഫോണിലുള്ളത്. 4900 mAh ബാറ്ററിയാണ് ഗാലക്സി എസ്24 പ്ലസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഫോട്ടോഗ്രാഫിക്കായി ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു. അതായത് ഫോണിന്റെ പ്രൈമറി ക്യാമറ 50MP ആണ്. 10 മെഗാപിക്സലും 12 മെഗാപിക്സലും ചേർന്ന മറ്റ് രണ്ട് സെൻസറുകൾ കൂടി ഫോണിലുണ്ട്. മുൻവശത്തായി ഫോണിൽ 12MP ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു. ഇത് ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിന് സഹായിക്കും.

ഇപ്പോഴത്തെ ലിമിറ്റഡ് ഓഫർ എന്താണ്?

സാംസങ് ഗാലക്സി S24 Plus ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വമ്പൻ വിലക്കിഴിവിലുണ്ട്. ഈ സ്മാർട്ഫോണിന്റെ യഥാർഥ വില 99,999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ട് 20 ശതമാനം കിഴിവാണ് ഇപ്പോൾ ഓഫർ ചെയ്യുന്നത്. ഇങ്ങനെ നിങ്ങൾക്ക് 20,000 ഡിസ്കൌണ്ടിൽ 256GB സ്റ്റോറേജ് S24 പ്ലസ് വാങ്ങാം.

samsung galaxy s24 plus 5g gets 20000 rs price cut now

വ്യക്തമായി പറഞ്ഞാൽ സാംസങ് പ്രീമിയം ഫോൺ 79,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഫ്ലാറ്റ് ഡിസ്കൌണ്ട് പരിമിതകാലത്തേക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ എക്ട്രാ ഓഫറുകളും നൽകുന്നുണ്ട്. ഫ്ലിപ്കാർട്ടിൽ വാങ്ങാനുള്ള ലിങ്ക് ഇതാ.

Read More: Realme 13 Pro Launch ദിവസം 4 മണിക്കൂർ First Sale! ബാങ്ക് Discount, ഇഎംഐ ഓഫറുകളും..

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകളിലൂടെ 8,000 രൂപ വരെ അധിക ഓഫറുമുണ്ട്. ഇങ്ങനെ നിങ്ങൾക്ക് കൂടുതൽ ലാഭത്തിൽ ഗാല്കസി S24+ കൈക്കലാക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo