5ജി ഫോണുകളുമായി വിപണിപിടിക്കാൻ HTC ഫോണുകൾ പുറത്തിറക്കി

5ജി ഫോണുകളുമായി വിപണിപിടിക്കാൻ HTC ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

HTCയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു

HTC DESIRE 21 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

HTC യുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .HTC DESIRE 21 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 5ജി പ്രോസ്സസറുകൾ തന്നെയാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ TWD 11,990 രൂപയാണ് ലോക വിപണിയിൽ വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 30000 രൂപയാണ് വിലവരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

HTC DESIRE 21 PRO പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.7 ഇഞ്ചിന്റെ  Full HD+ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുക കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 90Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .HDR10 സെർട്ടിഫൈഡ് ,പഞ്ച് ഹോൾ ഡിസ്പ്ലേ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .രണ്ടു കളറുകളിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ബ്ലൂ കൂടാതെ പർപ്പിൾ എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് .5ജി സപ്പോർട്ട് ലഭിക്കുന്ന Qualcomm Snapdragon 690 5G പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് 8ജിബിയുടെ റാം കൂടാതെ 128 ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

കൂടാതെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിങ്‌ സിസ്റ്റം പ്രവർത്തിക്കുന്നത്.ക്യാമറകളിലേക്കു വരുകയാണെങ്കിൽ 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറകൾ  + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 5 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

കൂടാതെ  5,000mAhന്റെ ബാറ്ററി ലൈഫും (8W fast charging out-of-the-box )ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ TWD 11,990 രൂപയാണ് ലോക വിപണിയിൽ വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 30000 രൂപയാണ് വിലവരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo