ഷവോമി Mi A2 Vs ഹുവാവെ നോവ 3i ,ആഗസ്റ്റ് 7 നു പുറത്തിറങ്ങുന്നു

ഷവോമി Mi A2  Vs ഹുവാവെ നോവ 3i ,ആഗസ്റ്റ് 7 നു പുറത്തിറങ്ങുന്നു
HIGHLIGHTS

രണ്ടു മോഡലുകളും ആഗസ്റ്റ് 7 നു വിപണിയിൽ എത്തുന്നു

ഷവോമിയുടെ ഏറ്റവും പുതിയ Mi A2 കൂടാതെ ഹുവാവെയുടെ ഏറ്റവും പുതിയ നോവ 3i എന്നി മോഡലുകൾ ആഗസ്റ്റ് മാസം 7 തീയതി പുറത്തിറങ്ങുന്നു .രണ്ടു മോഡലുകൾക്കും മികച്ച സവിശേഷതയാണ് നൽകിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വരുന്ന ആഴ്ചയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും സവിശേഷതകൾ മനസ്സിലാക്കാം .

ഷവോമി Mi A2

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് . 

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .

ഹുവാവെ നോവ 3 ഐ 

6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിനുണ്ട് . Kirin 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിൻെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്കും ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

16MP+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 24MP+2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .4GB RAM/128GB കൂടാതെ  6GB RAM/64 GB എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 20990 രൂപ മുതൽ ആണ് ആരംഭിക്കുന്നത് .ആഗസ്റ്റ് 7 മുതൽ ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo