ഹുവാവെയുടെ ഹോണർ 8X Vs ഓപ്പോ റിയൽ മി 2 പ്രൊ മികച്ചത് ?
ഇതിൽ മികച്ച സ്മാർട്ട് ഫോൺ ഏത്
ഇപ്പോൾ സ്മാർട്ട് കമ്പനികൾ തമ്മിൽ കടുത്ത മത്സരമാണ് ഇന്ത്യൻ വിപണിയിൽ നടന്നുകൊടിരിക്കുന്നത് .അതിൽ ഇപ്പോൾ എടുത്തുപറയേണ്ട രണ്ടു കമ്പനികളാണ് ഹുവാവെയും കൂടാതെ റീയൽമിയും .ബഡ്ജറ്റ് റെയിഞ്ചുകളിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി മികച്ച വാണിജ്യം കൈവരിക്കുകയാണ് ഈ രണ്ടു കമ്പനികളും .അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് റിയൽമിയുടെ 2 പ്രൊ എന്ന സ്മാർട്ട് ഫോണും കൂടാതെ ഹുവാവെയുടെ ഹോണർ 8X എന്ന മോഡലുകളും .ഇതിന്റെ ഇപ്പോൾ നമുക്കൊന്ന് താരതമ്മ്യം ചെയ്യാം .
Surveyറിയൽമി 2 പ്രൊ ,വില 13990 രൂപമുതൽ 17990( 8 ജിബി റാം ) വരെ
6.3 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8 ജിബിയുടെ റാം കൂടാതെ Snapdragon 660 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ
16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 13990 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് 15990 രൂപയും കൂടാതെ 8 ജിബിയുടെ റാം മോഡലിന് 17990 രൂപയും ആണ് വില .
നേട്ടങ്ങൾ :വലിയ Notch സ്‌ക്രീനോടുകൂടിയ ഡിസ്പ്ലേ ,ലാഭകരമായ 6ജിബി റാം മോഡൽ ,ബാറ്ററി
ഹോണർ 8x ( പ്രതീക്ഷിക്കുന്ന വില 4ജിബി റാം 15999 രൂപ )
ഹുവാവെയുടെ 8X എന്ന മോഡലിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8X എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് .
3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ്.ഒക്ടോബർ 16 മുതൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു.
നേട്ടങ്ങൾ : വലിയ ഡിസ്പ്ലേ ,കിറിന്റെ ഏറ്റവും പുതിയ പ്രൊസസർ ,20 എംപി ഡ്യുവൽ ക്യാമറകൾ ,വൺ പ്ലസ് 6 ൽ ഉള്ള സ്ലോ മോഷനുകൾ
Experienced Social Media And Content Marketing Specialist View Full Profile
