48 എംപി ,ക്യാമറയിൽ പുറത്തിറങ്ങിയ ഹോണർ വ്യൂ 20 ഇപ്പോൾ നോ കോസ്റ്റ് EMIലൂടെ വാങ്ങിക്കാം

HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

48 എംപി ,ക്യാമറയിൽ പുറത്തിറങ്ങിയ ഹോണർ വ്യൂ 20 ഇപ്പോൾ നോ കോസ്റ്റ് EMIലൂടെ വാങ്ങിക്കാം

 

Digit.in Survey
✅ Thank you for completing the survey!

ഹുവാവെയുടെ പുതിയതായി പുറത്തിറങ്ങിയ മോഡലുകൾ ആയിരുന്നു വ്യൂ 20 .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഓപ്പൺ സെയിലിനു എത്തിയിരിക്കുകയാണ് .നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ നൽകി എക്സ്ചേഞ്ച് ഓഫറുകളിലൂടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

6.4 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2310  പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .19.5:9 ആസ്പെക്റ്റ് റെഷിയോയിൽ തന്നെയാണ് ഇതും പുറത്തിറങ്ങുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ കിറിന്റെ ഏറ്റവും പുതിയ HiSilicon Kirin 980ലാണ് പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 48 എംപി ക്യാമറകളാണ് .

രണ്ടു വേരിയന്റുകളിൽ ഇത് വിപണിയിൽ ലഭിക്കുന്നതാണ് .6 ജിബിയുടെ റാം & 8 ജിബിയുടെ റാം വേരിയന്റുകളാണ് എത്തിയിരിക്കുന്നത്  .6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഇത് ലഭ്യമാകുന്നത് .ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .48 മെഗാപിക്സലിന്റെ (3D stereo )പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയ ബാറ്ററികൾ ആണിത് .രണ്ടു മോഡലുകളാണ് ഇപ്പോൾ ആമസോണിൽ എത്തിയിരിക്കുന്നത് .6ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജിൽ വാങ്ങിക്കാവുന്നതാണ് .6ജിബി റാം മോഡലുകൾക്ക് 37999 രൂപയും കൂടാതെ 8 ജിബി റാം മോഡലുകൾക്ക് 45999 രൂപയും ആണ് വിലവരുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile