ഹോണർ ഡേയ്സ് ഓഫർ ;ഹോണർ 8X ഇപ്പോൾ 13999 രൂപയ്ക്ക്
ഹോണറിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ
Surveyഹോണറിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മാർച്ച് 11 മുതൽ മാർച്ച് 15വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ നിന്നും അതുപോലെ തന്നെ നോ കോസ്റ്റ് EMI ലൂടെയും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഹോണറിന്റെ 8X ഈ ഓഫറുകളിൽ 1000 രൂപയുടെ കിഴിവിൽ 13999 രൂപയ്ക്ക് വാങ്ങിക്കാം .ഹോണറിന്റെ മറ്റു സ്മാർട്ട് ഫോണുകൾക്കും ഓഫറുകൾ ലഭിക്കുന്നുണ്ട് .
ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .14999 രൂപ മുതൽ 16999 രൂപവരെയായിരുന്നു ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വിലവന്നിരുന്നത് .ഇപ്പോൾ 1000 രൂപ കിഴിവിൽ വാങ്ങിക്കാം .
Experienced Social Media And Content Marketing Specialist View Full Profile
