ഹോണറിന്റെ 8C ആമസോണിൽ എത്തി ,വില 11999 രൂപ
ഹോണറിന്റെ മറ്റൊരു മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോൺ
Surveyബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും ഇപ്പോൾ ഹുവാവെയുടെ ഹോണർ 8C എന്ന മോഡൽ നോക്കാവുന്നതാണ് .ഹോണർ 8X എന്ന സ്മാർട്ട് ഫോണിന് ശേഷം പുറത്തിറക്കുന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ആണിത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6.26 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1520×720 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .19:9 ഡിസ്പ്ലേ റെഷിയോയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ ഹോണറിന്റെ 8X ഫോണുകൾക്ക് സമാനംമയത്തുതന്നെയാണ് .Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിൽ തന്നെയാണ് ഇതിന്റെ പ്രവർത്തനവും നടക്കുന്നത് .notch ഈ മോഡലുകൾക്കും നൽകിയിരിക്കുന്നു .
ഒരു ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് .ക്യാമറകൾ ,13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .4,000mAhന്റെ ബാറ്ററി ലൈഫും ഹുവാവെയുടെ ഏറ്റവും പുതിയ ഹോണർ 8സി മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകൾ ഈ മാസം അവസാനത്തോടുകൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വില 11999 രൂപയാണ് .കൂടാതെ ഇപ്പോൾ ICICI കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .ബ്ലൂ ,പ്ലാറ്റിനം ഗോൾഡ് ,പർപ്പിൾ ,മിഡ് നൈറ്റ് ബ്ലാക്ക് എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭ്യമാകുന്നതാണു് .
Experienced Social Media And Content Marketing Specialist View Full Profile
