13 എംപി ക്യാമറ ,ഫേസ്അൺലോക്കിങ് സഹിതം ഹോണർ 7S നാളെ വാങ്ങിക്കാം ,6999 രൂപ
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ
Surveyബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഹുവാവെയുടെ ഏറ്റവും പുതിയ ഹോണർ 7S എന്ന സ്മാർട്ട് ഫോൺ .13 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് . ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6999 രൂപയാണ് ഈ മോഡലുകളുടെ വില വരുന്നത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആവറേജ് സവിശേഷതകൾ മാത്രമാണ് ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ ;2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവയാണ് .
പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ quad-core MediaTek MT6739 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് ഓറിയോ 8.0 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .720×1440 സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .
ഇതിന്റെ ക്യാമറകളും ആവറേജ് മാത്രമാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3020mAhന്റെ ബാറ്ററി ലൈഫു ഇത് കാഴ്ചവെക്കുന്നുണ്ട്.ഷവോമിയുടെ ബഡ്ജറ്റ് ഫോണുകളെ നേരിടാൻ ഹുവാവെയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ എത്തിക്കഴിഞ്ഞു .
Experienced Social Media And Content Marketing Specialist View Full Profile
