24 മെഗാപിക്സലിന്റെ ക്യാമറയിൽ ഹോണർ 10 ലൈറ്റ് എത്തുന്നു

Updated on 04-Jan-2019
HIGHLIGHTS

ക്യാമറകൾക്ക് മുൻഗണ നൽകികൊണ്ട് ഹുവാവെയുടെ സ്മാർട്ട് ഫോണുകൾ

 

ഹുവാവെയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ 2019 ന്റെ ആദ്യം തന്നെ എത്തുന്നു .ഹോണർ 9 ലൈറ്റ് സ്മാർട്ട് ഫോണുകൾക്ക് ശേഷം ഹുവാവെയുടെ 10 ലൈറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ജനുവരി പകുതിയോടെ എത്തുന്നതാണ് .ക്യാമറകൾക്ക് മുൻഗണ നൽകികൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .രണ്ടു വേരിയന്റുകളാണ് ഈ മാസം പുറത്തിറങ്ങുന്നത് .3 / 4 ജിബിയുടെ റാംമ്മിൽ 32 / 64 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് ഈ മോഡലുകൾ എത്തുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .512 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Hisilicon Kirin 710 പ്രോസസറിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .മികച്ച സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .24 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഒരുപാടു ഓപ്‌ഷനുകളും ക്യാമറകൾക്ക് നൽകിയിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് .

13 മെഗാപിക്സലിന്റെ ഡ്യൂവൽ റിയർ പിൻ ക്യാമറകളും ഇതിനുണ്ട് .3400 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ജനുവരി പകുതിയോടെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .White, Black, Blue, Red എന്നി നാലു നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലയെക്കുറിച്ചു വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .ഇപ്പോൾ ഹോണർ 10 ലൈറ്റ് സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 8999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :