HIGHLIGHTSനോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ അവതരിപ്പിച്ചു
നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .NOKIA 5.4 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മിഡ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് നോക്കിയയുടെ NOKIA 5.4 എന്ന സ്മാർട്ട് ഫോണുകൾ . വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 189 Euros ആണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഏകദേശം 17000 രൂപയ്ക്ക് അടുത്തുവരും .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.39-inch HD+ പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .Polar Night കൂടാതെ Dusk എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ Qualcomm’s Snapdragon 662 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ NOKIA 5.4 സ്മാർട്ട് ഫോണുകളുടെ മൂന്നു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .
4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ ,4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ മറ്റൊരു ശ്രദ്ധേയമായകാര്യം ഈ ഫോണുകൾ ഉടൻ തന്നെ ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷനുകൾ ലഭിക്കും എന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ പിന്നിൽ നാല് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 4,000mAh ന്റെ ബാറ്ററി ലൈഫ്(10W charging support via USB Type-C ) ആണ് കാഴ്ചവെക്കുന്നത് .
Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.
9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .