ആപ്പിളിന് മുമ്പേ Samsung Fold ഫോൺ എത്തും; Galaxy Unpacked 2026 തീയതി ഉറപ്പിച്ചു

ആപ്പിളിന് മുമ്പേ Samsung Fold ഫോൺ എത്തും; Galaxy Unpacked 2026 തീയതി ഉറപ്പിച്ചു

സാംസങ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന Galaxy Unpacked 2026 തീയതി പുറത്തുവിട്ടു. അടുത്ത തലമുറ Galaxy Z Fold, Galaxy Z Flip സീരീസ് ഫോണുകളും മറ്റ് പുതിയ ഗാലക്സി ഉപകരണങ്ങളും ഈ ഇവന്റിൽ സാംസങ് അവതരിപ്പിക്കും. ഈ മാസം തന്നെ സാംസങ്ങിന്റെ കരുത്തരായ ഫോൾഡ് ഫോണുകൾ വിപണിയിൽ പ്രവേശിക്കുകയാണ്. അങ്ങനെയെങ്കിൽ റിപ്പോർട്ടുകളിൽ പറയുന്ന ആപ്പിൾ ഫോൾഡ് ഫോണുകൾ സെപ്തംബറിൽ രംഗപ്രവേശം നടത്തും മുമ്പേ സാംസങ് സെറ്റുകൾ വിപണി കൈയടക്കും!

Digit.in Survey
✅ Thank you for completing the survey!

കാരണം സാംസങ് ഫോൾഡബിൾ ഫോണുകളിലെ ആധിപത്യം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണെന്നാണ് ഈ ലോഞ്ചിനെ കണക്കാക്കുന്നത്. 2026-ലെ ഏറ്റവും പ്രധാനപ്പെട്ട സ്മാർട്ട്ഫോൺ ഇവന്റായിരിക്കും ഇത്. സാംസങ് അൺപാക്ക്ഡ് 2026 ചടങ്ങിനെ കുറിച്ചും, കൃത്യമായ തീയതിയും, ഏതൊക്കെ ഫോണുകളാണ് ഇവന്റിൽ പ്രതീക്ഷിക്കാവുന്നതെന്നും അറിയാം.

Galaxy Unpacked 2026: എപ്പോൾ, എവിടെ?

ജൂലൈ 22-നാണ് ഗാലക്സി അൺപാക്ക്ഡ് 2026 അവതരിപ്പിക്കുക. അമേരിക്കൻ സമയം രാവിലെ 9 മണിക്കാണ് ഇവന്റ്. ഇന്ത്യൻ സമയം പ്രകാരം വൈകിട്ട് 6:30 മണിക്ക് ലോഞ്ച് ആരംഭിക്കും.

ലോകമെമ്പാടുമുള്ള സാംസങ് ആരാധകർക്ക് ലൈവ് കാണാൻ യൂട്യൂബിലും മറ്റ് ലൈവ് സ്ട്രീമിങ്ങും ഉണ്ടായിരിക്കും. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഔദ്യോഗിക YouTube ചാനലിലൂടെയും ലൈവ് സ്ട്രീമിംഗ് ലഭ്യമാകും.

Samsung Fold Phones

ഏത് ഫോണുകളാണ് സാംസങ് അവതരിപ്പിക്കുക എന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാലും ഏറെക്കുറേ ഉറപ്പിക്കാവുന്നത് ഫോൾഡ്, ഫ്ലിപ് ഫോണുകളുടെ ലോഞ്ചാണ്. സാംസങ്ങിന്റെ അടുത്ത തലമുറയിലെ ക്ലാംഷെൽ ഫോൾഡബിളായ ഗാലക്‌സി Z Flip 8, Galaxy Z Fold 8 Ultra, Galaxy Z Fold 8 തുടങ്ങിയവയെല്ലാം ഇവന്റിൽ അവതരിപ്പിച്ചേക്കും.

സാംസങ്ങിന്റെ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ലൈനപ്പായിരിക്കാം ഹൈലൈറ്റ്. Galaxy Z Fold 8 ന്റെ രണ്ട് പതിപ്പുകൾ ഇത്തവണയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വീഡിയോ പ്ലേബാക്കിനും മൾട്ടിടാസ്കിംഗിനും കൂടുതൽ മികച്ചതായ ഇന്റേണൽ ഡിസ്‌പ്ലേ സ്റ്റാൻഡേർഡ് ഗാലക്‌സി ഇസഡ് ഫോൾഡ് 8 സ്മാർട്ട് ഫോണിനുണ്ടാകും. നിർമ്മാണ ചെലവ് നിയന്ത്രിക്കുന്നതിനായി സാംസങ് പിൻ ക്യാമറ സിസ്റ്റം മൂന്ന് സെൻസറുകളിൽ നിന്ന് രണ്ടായി കുറയ്ക്കാനും സാധ്യതയുണ്ട്.

Also Read: RCB ആരാധകർക്കായി Nothing-ന്റെ സ്പെഷ്യൽ എഡിഷൻ!

ഗാലക്‌സി Z ഫോൾഡ് 8 അൾട്രാ പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്. ഇതിൽ നവീകരിച്ച പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്, വേഗതയേറിയ ചാർജിംഗ് സപ്പോർട്ടുമുണ്ടാകും.

പുതിയ ഗാലക്സി ഫോൾഡ്, ഫ്ലിപ് സീരീസ് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രീ ഓർഡറിലൂടെ അധിക ഇളവ് സ്വന്തമാക്കാനാകും.

സ്മാർട്ട്‌ഫോണുകൾ മാത്രമല്ല, പതിവ് പോലെ വെയറബിൾ ഡിവൈസുകളും സാംസങ് ഗാലക്സി അൺപാക്ക്ഡ് ഇവന്റിൽ അവതരിപ്പിക്കും. ഗാലക്‌സി വാച്ച് 9, ഗാലക്‌സി വാച്ച് അൾട്രാ 2, XR സ്മാർട്ട് ഗ്ലാസുകളും ഈ ചടങ്ങിലൂടെ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile