എൻട്രി ലെവൽ ഫോൺ ;നോക്കിയ 2.4 ഫോണുകളുടെ സെയിൽ ആരംഭിച്ചു

HIGHLIGHTS

NOKIA 2.4 ഫോണുകളുടെ സെയിൽ ആരംഭിച്ചിരിക്കുന്നു

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 10,399 രൂപയാണ് ഇതിന്റെ വില വരുന്നത്

എൻട്രി ലെവൽ ഫോൺ ;നോക്കിയ 2.4 ഫോണുകളുടെ സെയിൽ ആരംഭിച്ചു

നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .NOKIA 2.4 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .2 ദിവസ്സം വരെ ഇതിന്റെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 10,399 രൂപയാണ് ഇതിന്റെ വില വരുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ആരംഭിച്ചിരിക്കുന്നു .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

NOKIA 2.4-സവിശേഷതകൾ 

 6.5ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1600×720 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  20:9 ആസ്പെക്റ്റ് റെഷിയോയും ഇതിനുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ  MediaTek Helio P22  ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 512 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4500mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ദിവസ്സം വരെ ഇതിന്റെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 10,399 രൂപയാണ് ഇതിന്റെ വില വരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile