8GB റാമുള്ള 64MP QUAD PD ക്യാമറ ഫോൺ Google Pixel 38000 രൂപയ്ക്ക് താഴെ വാങ്ങാം…

HIGHLIGHTS

Google Pixel 8a നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം

ഫോട്ടോഗ്രാഫി പ്രേമികൾക്ക് തെരഞ്ഞെടുക്കാവുന്ന ബെസ്റ്റ് ചോയിസ് തന്നെയാണ് ഈ ഫോൺ

15,000 രൂപയാണ് ഒറ്റയടിക്ക് ഫ്ലിപ്കാർട്ട് വെട്ടിക്കുറച്ചത്

8GB റാമുള്ള 64MP QUAD PD ക്യാമറ ഫോൺ Google Pixel 38000 രൂപയ്ക്ക് താഴെ വാങ്ങാം…

64MP QUAD PD ക്യാമറ ഫോൺ Google Pixel 8a നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിൽ വിഷു, ഈസ്റ്റർ സ്പെഷ്യലായി വൻ ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗൂഗിൾ പിക്സൽ 8എ അതിന്റെ യഥാർത്ഥ വിലയായ 52,999 രൂപയിൽ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതാണ്. ഫ്ലിപ്കാർട്ടിലാണ് ഫോണിന് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഫോട്ടോഗ്രാഫി പ്രേമികൾക്ക് തെരഞ്ഞെടുക്കാവുന്ന ബെസ്റ്റ് ചോയിസ് തന്നെയാണ് ഈ ഫോൺ. ഉയർന്ന നിലവാരമുള്ള ക്യാമറയും സുഗമമായ പെർഫോമൻസും ഇതിനുണ്ട്.

Google Pixel 8a ഓഫർ

2024 മെയ് 7-നാണ് ഗൂഗിൾ പിക്സൽ 8a ലോഞ്ച് ചെയ്തത്. ഇതിന്റെ 128 ജിബി വേരിയന്റിന് 52,999 രൂപയാണ് വില. നിലവിൽ ഫ്ലിപ്കാർട്ടിൽ 37,999 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. എന്നുവച്ചാൽ 15,000 രൂപയാണ് ഒറ്റയടിക്ക് ഫ്ലിപ്കാർട്ട് വെട്ടിക്കുറച്ചത്.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ നിങ്ങൾക്ക് 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. BOBCARD, HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ 36 മാസത്തെ EMI പ്ലാനും ലഭിക്കും. പ്രതിമാസം 1,336 രൂപയ്ക്ക് ഇഎംഐയിൽ ഫോൺ ലഭിക്കും. 24,600 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഡീലും ലഭിക്കുന്നതാണ്.

ഗൂഗിൾ പിക്സൽ 8a ഫീച്ചറുകൾ എന്തെല്ലാം?

6.1 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയുള്ള ഫോണാണ് ഗൂഗിൾ പിക്സൽ 8എ. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് ഉണ്ട്. 2,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്സും ഫോണിന് ലഭിക്കും. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 കവർ ഗ്ലാസ് പ്രൊട്ടക്ഷനുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 72 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഉണ്ട്. 4,492 mAh ബാറ്ററി ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

Also Read: 5000mAh ബാറ്ററി Samsung Galaxy M സീരീസിലെ ഫോൺ 6500 രൂപയിൽ താഴെ സ്വന്തമാക്കാം

ഗൂഗിൾ പിക്സൽ 8എയിൽ ഗൂഗിൾ ടെൻസർ G3 ചിപ്‌സെറ്റാണുള്ളത്. 8 ജിബി വരെ LPDDR5x റാമും 128 ജിബി/256 ജിബി UFS 3.1 സ്റ്റോറേജും ഫോണിന് ലഭിക്കും. ഫോട്ടോഗ്രാഫി നോക്കിയാൽ ഫോണിലെ മെയിൻ ക്യാമറ 64 മെഗാപിക്സലാണ്. ഇത് ക്വാഡ് പിഡി പ്രൈമറി ക്യാമറയാണ്. കൂടാതെ 13 മെഗാപിക്സലിന്റെ അൾട്രാവൈഡ് ക്യാമറയും ഫോണിനുണ്ട്. ഈ ഗൂഗിൾ പിക്സൽ ഹാൻഡ്സെറ്റിൽ 13 എംപി സെൽഫി ക്യാമറയുമുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo