Redmi Note 14 5G Offer: 5110 mAh ബാറ്ററി, 50MP ക്യാമറ സ്മാർട്ഫോൺ 16000 രൂപയ്ക്ക്!
21,999 രൂപയാണ് റെഡ്മി നോട്ട് 14-ന്റെ ഒറിജിനൽ വില
എന്നുവച്ചാൽ 3397 രൂപ വരെ നിങ്ങൾക്ക് ഡിസ്കൌണ്ട് ലഭിക്കും
ട്രിപ്പിൾ റിയർ ക്യാമറയും, ഗംഭീരമായ ബാറ്ററിയുമുള്ള ഹാൻഡ് സെറ്റാണിത്
Redmi Note 14 5G Offer: ഏറ്റവും കുറഞ്ഞ വിലയിൽ റെഡ്മി നോട്ട് 14 വാങ്ങാൻ സുവർണാവസരം. ട്രിപ്പിൾ റിയർ ക്യാമറയും, ഗംഭീരമായ ബാറ്ററിയുമുള്ള ഹാൻഡ് സെറ്റാണിത്. ഫ്ലിപ്കാർട്ടിൽ ഇപ്പോൾ സ്മാർട്ഫോണിന് വമ്പിച്ച കിഴിവ് പ്രഖ്യാപിച്ചു.
SurveyRedmi Note 14 5G Offer
6ജിബി റാമും, 128ജിബി സ്റ്റോറേജുമുള്ള ഡിവൈസാണിത്. 21,999 രൂപയാണ് റെഡ്മി നോട്ട് 14-ന്റെ ഒറിജിനൽ വില. ഫ്ലിപ്കാർട്ടിൽ 27 ശതമാനം കിഴിവാണ് അനുവദിച്ചിരിക്കുന്നത്. എന്നുവച്ചാൽ 3000 രൂപയിലധികം നിങ്ങൾക്ക് ഡിസ്കൌണ്ട് ലഭിക്കും.
ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 15900 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. പേടിഎം യുപിഐ വഴി 10 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് നേടാം. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്കിലൂടെ 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നു.

റെഡ്മി നോട്ട് 14 5ജി: പ്രത്യേകതകൾ
ഡിസ്പ്ലേ: 6.67 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റുള്ള AMOLED ഡിസ്പ്ലേയുണ്ട്. 1080×2400 പിക്സൽ റെസല്യൂഷനും 2100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും സ്ക്രീനിനുണ്ട്.
പ്ലാസ്റ്റിക് ബാക്ക്, പ്ലാസ്റ്റിക് ഫ്രെയിമിൽ നിർമിച്ച സ്മാർട്ഫോണിന് കോർണിങ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാനായി IP64 റേറ്റിങ്ങുണ്ട്.
മീഡിയാടെക് ഡൈമൻസിറ്റി 7025 Ultra 5G ചിപ്സെറ്റാണ് സ്മാർട്ഫോണിലുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HyperOS ആണ് ഫോണിലെ സോഫ്റ്റ് വെയർ.
സ്മാർട്ഫോണിൽ 50MP പ്രൈമറി ക്യാമറയുണ്ട്. ഇതിന് OIS, EIS സപ്പോർട്ടുണ്ട്. Sony LYT-6008MP സെൻസറാണ് പ്രൈമറി ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. അൾട്രാ-വൈഡ് ക്യാമറയും 2MP മാക്രോ ക്യാമറയും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. 20MP ഫ്രണ്ട് സെൻസറും റെഡ്മി നോട്ട് 14 ഫോണിൽ നൽകിയിരിക്കുന്നു.
5110mAh ബാറ്ററിയാണ് ഫോണിലുള്ളത്. 45W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും, ഡോൾബി അറ്റ്മോസ് സപ്പോർട്ടും ഇതിലുണ്ട്. 3.5mm ഫോൺ ജാക്ക് സപ്പോർട്ട് ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും AI ഫേസ് അൺലോക്കും ഫോണിൽ ലഭ്യമാണ്.
വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് v5.30 ഓപ്ഷനുകൾ സ്മാർട്ഫോണിലുണ്ട്.ഡ്യുവൽ 5G സിമ്മിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. 1TB വരെ സ്റ്റോറേജ് സപ്പോർട്ട് നിങ്ങൾക്ക് റെഡ്മി നോട്ട് 14 5ജിയിൽ ലഭിക്കും.
Also Read: Motorola Razr 50 Ultra: 512GB സ്റ്റോറേജ് 50MP+50MP ക്യാമറ സ്മാർട്ഫോൺ 35000 രൂപ കിഴിവിൽ…
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile