Google Pixel 9 Offer: 5000 രൂപ കിഴിവിൽ 50MP+48MP ക്യാമറ ഗൂഗിൾ സ്മാർട്ഫോൺ ഇപ്പോൾ വാങ്ങാം…
ഫോട്ടോഗ്രാഫിയിലും മികവുറ്റ പെർഫോമൻസ് തന്നെ പിക്സൽ 9 ഫോണുകളിൽ പ്രതീക്ഷിക്കാം
പ്രീമിയം സ്റ്റൈലിഷ് സെറ്റ് നോക്കുന്നവർക്കായി ഫ്ലിപ്കാർട്ടിൽ മികച്ച ഡീൽ പ്രഖ്യാപിച്ചിരിക്കുന്നു
പിക്സൽ 9 ഫോണുകളിൽ നിങ്ങൾക്ക് ക്ലീൻ ആൻഡ്രോയിഡ് എക്സ്പീരിയൻസും, സ്റ്റൈലിഷ് ഡിസൈനുമുണ്ട്
Google Pixel 9 Offer: മികച്ച ക്യാമറയും, ഏറ്റവും പുതിയ AI ഫീച്ചറുകളുമുള്ള ഗൂഗിൾ സ്മാർട്ഫോണിന് മികച്ച കിഴിവ്. ഗൂഗിൾ എഞ്ചിനീയർ ചെയ്ത പിക്സൽ 9 ഫോണുകളിൽ നിങ്ങൾക്ക് ക്ലീൻ ആൻഡ്രോയിഡ് എക്സ്പീരിയൻസും, സ്റ്റൈലിഷ് ഡിസൈനുമുണ്ട്.
Surveyഫോട്ടോഗ്രാഫിയിലും മികവുറ്റ പെർഫോമൻസ് തന്നെ പിക്സൽ 9 ഫോണുകളിൽ പ്രതീക്ഷിക്കാം. എന്നാൽ അതിവേഗ ചാർജിങ്ങോ, വലിയ ഗെയിമിങ് എക്സ്പീരിയൻസോ പിക്സൽ 9 ഫോണിലില്ല എന്നതും ശ്രദ്ധിക്കുക. എങ്കിലും പ്രീമിയം സ്റ്റൈലിഷ് സെറ്റ് നോക്കുന്നവർക്കായി ഫ്ലിപ്കാർട്ടിൽ മികച്ച ഡീൽ പ്രഖ്യാപിച്ചിരിക്കുന്നു.
Google Pixel 9 Flipkart Offer
12 ജിബി റാമും 256 GB സ്റ്റോറേജുമുള്ള ഫോണിന് 5000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഇപ്പോൾ ലഭിക്കുന്നു. അതായത് പിക്സൽ 9 ഫോണിന്റെ ഒറിജിനൽ വില 79,999 രൂപയാണ്. ഫ്ലിപ്കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 74999 രൂപയ്ക്കാണ്.
ബാങ്ക് ഓഫറുകൾ: എച്ച്ഡിഎഫ്സി, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ അധിക കിഴിവുകൾ ലഭിക്കും. യുപിഐ പേയ്മെന്റിന് 7,000 രൂപ മുതൽ 10,000 രൂപ വരെ കിഴിവുണ്ട്. വിവിധ ബാങ്കുകളിൽ നിന്നുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

ഏറ്റവും മികച്ച എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നു. മികച്ച സ്മാർട്ഫോണാണ് മാറ്റി വാങ്ങുന്നതെങ്കിൽ 55,200 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം.
ഗൂഗിൾ പിക്സൽ 9 ഫീച്ചറുകൾ എന്തൊക്കെയെന്നോ?
ഗൂഗിൾ എഞ്ചിനീയർ ചെയ്ത ഈ സ്മാർട്ട്‌ഫോണിൽ 6.3 ഇഞ്ച് Actua OLED ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ 1,080 x 2,424 പിക്‌സൽ റെസല്യൂഷനുണ്ട്. 120 Hz റിഫ്രഷ് റേറ്റും 2,700 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും ഫോണിനുണ്ട്.
മൾട്ടിടാസ്കിംഗിനായി, ഗൂഗിൾ ടെൻസർ G4 പ്രോസസറും ഫോണിലുണ്ട്. ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുണ്ട്. സ്മാർട്ഫോണിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒഎസ്സുമുണ്ട്.
ഫോട്ടോഗ്രാഫിക്കായി ഇതിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ നൽകിയിരിക്കുന്നു. ഫോണിൽ സെക്കൻഡറി ക്യാമറ 48 മെഗാപിക്സലാണ്. സെൽഫികൾക്കായി ഇതിൽ 10.5 മെഗാപിക്സൽ ക്യാമറ ഫോണിന്റെ മുൻവശത്ത് കൊടുത്തിരിക്കുന്നു.
45W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഗൂഗിൾ പിക്സൽ 9 സപ്പോർട്ട് ചെയ്യുന്നു. ഇതിലുള്ളത് 4,700mAh-ന്റെ ബാറ്ററിയാണ്. ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുണ്ട്. ഇതിൽ വൈ-ഫൈ, ബ്ലൂടൂത്ത്, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് സപ്പോർട്ടും ലഭിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile