Limited Time Deal: 128 GBയുടെ Google Pixel 7 ഇപ്പോൾ 46,500 രൂപയ്ക്ക് താഴെ!

HIGHLIGHTS

Google Pixel 7 10,000 രൂപയുടെ വിലക്കിഴിവിൽ വാങ്ങാം

ക്യാമറയിലും ഡിസൈനിലും പ്രശംസ നേടിയ ഫോണാണിത്

8 GB റാമും 128 GB സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഓഫർ

Limited Time Deal: 128 GBയുടെ Google Pixel 7 ഇപ്പോൾ 46,500 രൂപയ്ക്ക് താഴെ!

നിങ്ങളുടെ സ്വപ്നഫോണാണോ Google Pixel 7? എങ്കിലിതാ 10,000 രൂപയുടെ വിലക്കിഴിവിൽ പിക്സൽ ഫോൺ സ്വന്തമാക്കാം. ഇതൊരു Limited Time Deal ആണെന്നത് ഓർക്കുക. ഗൂഗിൾ പിക്സൽ 7ന്റെ 8 GB റാമും 128 GB സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഓഫർ. ബാങ്ക് ഓഫറുകൾ കൂടി ചേർത്ത് 46,500 രൂപയ്ക്ക് താഴെ പിക്സൽ ഫോൺ സ്വന്തമാക്കാം.

Digit.in Survey
✅ Thank you for completing the survey!

Google Pixel 7

ക്യാമറയിലും ഡിസൈനിലും പ്രശംസ നേടിയ ഫോണാണിത്. 72 മണിക്കൂർ വരെ ഇതിന് ബാറ്ററി ലൈഫുണ്ട്. ഡ്യുവൽ ക്യാമറയിൽ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി തന്നെ ലഭിക്കും. ഫാസ്റ്റും, കാര്യക്ഷമതയുള്ളതുമായ പിക്സൽ ഫോൺ സേഫ്റ്റിയിലും മുന്നിലാണ്.

google pixel 7
google pixel 7 ഓഫർ

ഇപ്പോൾ പ്രഖ്യാപിച്ച Google Pixel 7 ഓഫറിനെ കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടോ? ആദ്യം ഫോണിന്റെ ഫീച്ചറുകൾ നോക്കാം.

Google Pixel 7 സ്പെസിഫിക്കേഷൻ

6.3 ഇഞ്ച് FHD+ ഡിസ്‌പ്ലേയുള്ള ഫോണാണ് ഗൂഗിൾ പിക്സൽ 7. ഗൂഗിളിന്റെ ഇൻ-ഹൗസ് ടെൻസർ ജി2 പ്രൊസസറാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 സോഫ്‌റ്റ്‌വെയറിൽ ഇത് പ്രവർത്തിക്കുന്നു. എന്നാൽ 5 വർഷത്തെ സെക്യൂരിറ്റ് അപ്ഡേറ്റ് കമ്പനി ഉറപ്പുനൽകുന്നുണ്ട്.

രണ്ട് പിൻ ക്യാമറകളാണ് പിക്സൽ 7ലുള്ളത്. ഇതിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സൽ സെൻസറാണ്. 12 മെഗാപിക്സലുള്ള അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10.8 മെഗാപിക്സൽ ക്യാമറയാണുള്ളത്.

4270 mAh ബാറ്ററി കപ്പാസിറ്റിയാണ് പിക്സൽ 7നുള്ളത്. ഒറ്റ ചാർജിൽ 72 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാനാകുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ഇത് ഫോൺ എക്‌സ്ട്രീം ബാറ്ററി സേവർ മോഡിൽ ഓണാക്കിയാലാണ് ലഭിക്കുക. ലെമൺഗ്രാസ്, ഒബ്സിഡിയൻ, സ്നോ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോൺ വരുന്നത്.

വിലയും പരിമിതകാല ഓഫറും

59,999 രൂപയ്ക്കാണ് ഫോൺ ആദ്യമായി വിപണിയിലെത്തിയത്. ഗൂഗിൾ പിക്സൽ 7 2022ൽ ലോഞ്ച് ചെയ്ത ഫോണാണ്. ഇപ്പോൾ പരിമിതകാല ഓഫറിൽ ഫോൺ 46,500 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.

ഫ്ലിപ്പ്കാർട്ട് ഫോണിന് നേരിട്ട് 16 ശതമാനം കിഴിവ് നൽകുന്നു. ഇങ്ങനെ ഫോണിന്റെ വില സൈറ്റിൽ 49,999 രൂപയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ നിങ്ങൾക്ക് ബാങ്ക് ഓഫറുകളും ലഭിക്കുന്നതാണ്.

Read More: സാധാരണക്കാർക്ക് IPL കാണാൻ പുതിയ Jio Plan: 28GB ഡാറ്റ, Unlimited ഓഫറുകൾ, വെറും 234 രൂപയ്ക്ക്!

ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പ്രത്യേക ഓഫറുണ്ട്. ICICI ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 3,500 രൂപ അധിക കിഴിവാണുള്ളത്. ഇതുകൂടി ഉൾപ്പെടുമ്പോൾ ഫോണിന്റെ വില 46,499 രൂപയിലേക്ക് എത്തും. ആക്സിസ് ബാങ്ക് കാർഡ് പേയ്മെന്റിനും 5 ശതമാനം ക്യാഷ്ബാക്ക് ഓഫറുണ്ട്. ഇത്രയും ആകർഷകമായ ഓഫറാണ് പിക്സൽ ഫോണിനായി ഫ്ലിപ്കാർട്ട് നൽകുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo