OnePlus 11 5G Offer: 6000 രൂപയുടെ വിലക്കിഴിവും ബാങ്ക് ഓഫറുകളും, OnePlus പ്രീമിയം ഫോണിന് ധമാക്ക ഓഫർ
OnePlus 11 5G ഇതാ ഓഫറിൽ വിൽക്കുന്നു
6000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും ഫോണിന് നൽകുന്നു
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്ന ഫോണാണിത്
2023-ന്റെ ഫ്ലാഗ്ഷിപ്പ് ഫോൺ OnePlus 11 5G ഇതാ ഓഫറിൽ വിൽക്കുന്നു. വൺപ്ലസിന്റെ മുൻനിര സ്മാർട്ട്‌ഫോണും, ജനപ്രിയ ഫോണുമാണ് വൺപ്ലസ് 11. കഴിഞ്ഞ വർഷത്തെ ഏറ്റവും വിലകൂടിയ ആൻഡ്രോയിഡ് ഫോൺ ലിസ്റ്റിലും ഇതുണ്ടായിരുന്നു.
SurveyOnePlus 11 5G വിലക്കുറവിൽ…
രണ്ട് വേരിയന്റുകളിലാണ് വൺപ്ലസ് ഈ ഫ്ലാഗ്ഷിപ്പ് ഫോണുകൾ പുറത്തിറക്കിയത്. 16ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണായിരുന്നു ഉയർന്ന വേരിയന്റ്. എന്നാലിപ്പോൾ വിലക്കുറവ് പ്രഖ്യാപിച്ചത് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്ന ഫോണാണിത്. ഇതിന്റ മറ്റ് പ്രീമിയം ഫീച്ചറുകൾ എന്താണെന്ന് അറിയാം. വൺപ്ലസ് 11 എത്ര വിലയ്ക്കാണ് ഇപ്പോൾ വിൽക്കുന്നതെന്നും നോക്കാം.

OnePlus 11 5G ഫീച്ചർ
6.7 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡിസ്‌പ്ലേയുള്ള ഫോണാണ് വൺപ്ലസ് 11. ഡിസ്പ്ലേയ്ക്ക് 1440×3216 പിക്‌സൽ റെസലൂഷനുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള AMOLED പാനലാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുമുണ്ട്.
ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വൺപ്ലസ് 11 പ്രവർത്തിക്കുന്നത്. ഫോണിൽ ട്രിപ്പിൾ ക്യാമറയാണ് നൽകിയിട്ടുള്ളത്. മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. ഇതിൽ സോണി IMX890 സെൻസർ ഉൾപ്പെടുത്തിയിരിക്കുന്നു. f/1.8 അപ്പേർച്ചറാണ് മെയിൻ ക്യാമറയ്ക്കുള്ളത്.
48MPയുടെ അൾട്രാ വൈഡ് ക്യാമറയും വൺപ്ലസ് 11 ഫോണിലുണ്ട്. ഈ ക്യാമറയ്ക്ക് സോണി IMX581 സെൻസറും f/2.2 അപ്പേർച്ചറുമാണുള്ളത്. 32MP RGBW ടെലിഫോട്ടോ ലെൻസും ട്രിപ്പിൾ റിയർ ക്യാമറയിലുണ്ട്.
ഇതുകൂടാതെ, 16 എംപി സെൽഫി സെൻസറും നൽകിയിരിക്കുന്നു. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 5000mAh ആണ്. ഇതിന് 100W വേഗതയുള്ള ചാർജിങ്ങിനെ പിന്തുണയക്കാനാകും. വെറും 25 മിനിറ്റിനുള്ളിൽ ഫോൺ ഫുൾ ചാർജാകുന്നു.
ഇപ്പോഴത്ത വില
56,999 രൂപയ്ക്കാണ് OnePlus 11 കുറഞ്ഞ വേരിയന്റ് വിപണിയിൽ എത്തിയത്. മുൻപ് പറഞ്ഞ പോലെ 8GB+128GB സ്റ്റോറേജാണ് ഇതിനുള്ളത്. ഇപ്പോൾ ഫോണിന് 2000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. ഇതിന് പുറമെ മറ്റ് ചില ധമാക്ക ഓഫറുകൾ കൂടി ലഭിക്കുന്നതാണ്.
ആമസോണിലാണ് വൺപ്ലസ് 11 5Gയുടെ ഓഫർ (Clik to know more). 54,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോണിന് 4000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ടുണ്ട്. ഇങ്ങനെ 50,999 രൂപയിലേക്ക് ഫോണിന്റെ വില കുറയുന്നു. ഇതുകൂടാതെ ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. 10 ശതമാനം വിലക്കിഴിവാണ് വൺപ്ലസ് 11 5Gയ്ക്കുള്ളത്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile