വില 6999രൂപ !! 6000mAh ബാറ്ററിയിൽ ജിയോണി മാക്സ് പ്രൊ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 01 Mar 2021
HIGHLIGHTS
  • Gionee പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

  • Gionee യുടെ മാക്സ് പ്രൊ എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

  • 6999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്

വില 6999രൂപ !! 6000mAh ബാറ്ററിയിൽ ജിയോണി മാക്സ് പ്രൊ പുറത്തിറക്കി
വില 6999രൂപ !! 6000mAh ബാറ്ററിയിൽ ജിയോണി മാക്സ് പ്രൊ പുറത്തിറക്കി

ജിയോണിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Gionee Max Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mah ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മാർച്ച് 8 നു ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .

Gionee Max പ്രൊ -സവിശേഷതകൾ നോക്കാം 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ  6.52  ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1560 x 720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core Spreadtrum 9863A  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 3  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് Gionee Max പ്രൊ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ മെയിൻ ക്യാമറകൾ കൂടാതെ 2 മെഗാപിക്സൽ  സെൻസറുകൾ പിന്നിലും അതുപോലെ തന്നെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Gionee Max പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .4G LTE, Wi-Fi, Bluetooth 4.2, GPS/ A-GPS, a 3.5mm ഹെഡ് ഫോൺ ജാക്ക് എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകളാണ് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 6999 രൂപയാണ് വിപണിയിൽ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും മാർച്ച് 8 നു ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

logo
Anoop Krishnan

email

Web Title: Gionee Max Pro launched in India
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 12999 | $hotDeals->merchant_name
DMCA.com Protection Status