10000mah ബാറ്ററിയിൽ എത്തിയ ഒരു ഫോണിനെ പരിചയപ്പെടാം
10000mAh ന്റെ ബാറ്ററി ലൈഫാണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത്
ജിയോണിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇതാ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .കഴിഞ്ഞ ദിവസ്സം 6000 രൂപ റെയിഞ്ചിൽ മാക്സ് ഫോണുകൾ ജിയോണി പുറത്തിറക്കിയിരുന്നു .ഇപ്പോൾ ഇതാ 10000mah ബാറ്ററിയിൽ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .Gionee M30 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് CNY 1,399 (ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs 15,000) രൂപയ്ക്ക് അടുത്തുവരും .
Survey
GIONEE M30 -സവിശേഷതകൾ
6 ഇഞ്ചിന്റെ HD+ LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio P60 (MT6771) ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്കു എത്തുമ്പോൾ സിംഗിൾ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .16 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Black, Red,കൂടാതെ Royal Blue എന്നി നിറങ്ങളിൽ ലഭ്യമാകുന്നതാണു് .
ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾക്ക് 10000mah (25W fast charging as well as reverse charging ) ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് CNY 1,399 (ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs 15,000) രൂപയ്ക്ക് അടുത്തുവരും .
Experienced Social Media And Content Marketing Specialist View Full Profile
