48 ക്വാഡ് ക്യാമറ ,5100mah ബാറ്ററിയിൽ Gionee M12 പുറത്തിറക്കി
ജിയോണിയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി
Gionee M12 സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്
5,100mAh ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത്
Gionee യുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു . Gionee M12 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫും കൂടാതെ ഇതിന്റെ ക്യാമറകളും ആണ് .5,100mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .Gionee M12 ഫോണുകളുടെ മറ്റു ഫീച്ചറുകൾ നോക്കാം .
SurveyGionee M12-സവിശേഷതകൾ
6.55 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകൾ രണ്ടു പ്രോസസ്സർ ഓപ്‌ഷനുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .MediaTek Heli A25 കൂടാതെ MediaTek Helio P22 എന്നി പ്രോസ്സസറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .
അതുപോലെ തന്നെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയും ഇതിനു ലഭിക്കുന്നുണ്ട്.മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
Gionee M12 ഫോണുകൾക്ക് 48 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 5 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസുകൾ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
അടുത്തതായി Gionee M12 സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .Gionee M12 സ്മാർട്ട് ഫോണുകൾക്ക് 5,100mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ NGN 78,900 (ഏകദേശം Rs. 15,400) രൂപ മുതലാണ് ആരംഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
