ആമസോണിൽ 128GB കിട്ടുന്ന വിലയിൽ 256GB Vivo 5G ഫ്ലിപ്കാർട്ടിൽ വാങ്ങിക്കാം, 64MP ക്യാമറ ഫോൺ

Updated on 05-Jan-2026

സ്റ്റൈലിലും പെർഫോമൻസിലും മികച്ച മിഡ് റേഞ്ച് Vivo 5G സ്മാർട്ട് ഫോൺ വിലക്കുറവിൽ വാങ്ങാം. 23000 രൂപയ്ക്കും താഴെ വിലയിൽ ഹാൻഡ്സെറ്റ് വാങ്ങാനുള്ള സുവർണാവസരമാണിത്. Snapdragon 4 Gen 1 പ്രോസസറാണ് ഈ ഹാൻഡ്സെറ്റിലുള്ളത്. വിവോ വൈ200 5ജി ആമസോണിൽ വിൽക്കുന്നതിനേക്കാൾ ലാഭത്തിൽ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. 128ജിബിയുടെ വിലയിൽ ഫ്ലിപ്കാർട്ടിൽ നിന്ന് ഉയർന്ന സ്റ്റോറേജ് വാങ്ങാമെന്നതാണ് ഡീലിന്റെ പ്രത്യേകത.

Vivo Y200 5G Offer Price

വിവോ വൈ200 5ജിയുടെ 8GB+128GB വേരിയന്റിന് ആമസോണിലെ വില 22999 രൂപയാണ്. ഇതിന് ഫ്ലിപ്കാർട്ടിൽ ആകർഷകമായ ഡീൽ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനേക്കാൾ കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ നിന്ന് സ്വന്തമാക്കാം.

വിവോ വൈ200 5ജിയ്ക്ക് ഫ്ലിപ്കാർട്ടിൽ ഇപ്പോഴത്തെ വില 21,999 രൂപയാണ്. ഇതിന് 8ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമാണുള്ളത്. 24 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഇതിന് ബാങ്ക് ഓഫറുകളൊന്നും ലഭിക്കുന്നില്ല. എന്നാൽ ഇ കൊമേഴ്സ് സൈറ്റ് 774 രൂപയുടെ ഇഎംഐ ഡീൽ അനുവദിച്ചിട്ടുണ്ട്.

വിവോ വൈ200 5ജി പ്രത്യേകതകൾ

6.67-ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് വിവോയുടെ വൈ സീരീസിലുള്ള ഈ ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് ഫുൾ HD+ റെസല്യൂഷനുണ്ട്. 120 Hz റിഫ്രഷ് റേറ്റും 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 7.69 mm സ്ലിം ഡിസൈനിലാണ് വിവോ വൈ200 ഡിസൈൻ ചെയ്തിട്ടുള്ളത്. ഇതിന് 190 ഗ്രാം ഭാരം വരുന്നു.

ഡ്യുവൽ ക്യാമറകളാണ് ഈ വിവോ ഫോണിലുള്ളത്. ഇതിൽ 64 MP മെയിൻ സെൻസറും, 2 MP റെസല്യൂഷനുള്ള പോർട്രെയ്റ്റ് സെൻസറുമുണ്ട്. സ്മാർട്ട് ഓറ ലൈറ്റ് LED ഫ്ലാഷ് സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണിത്. ഈ ഫോണിൽ 16 MP വരുന്ന സെൽഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. ഫൺടച്ച് ഒഎസ് 13 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിലുള്ളത്.

4,800 mAh ബാറ്ററിയാണ് വിവോയുടെ വൈ200 5ജിയിലുള്ളത്. ഇത് 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. 6nm ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 ഒക്ടാ-കോർ SoC 2 GHz ആണ് ഫോണിലുള്ളത്. അഡ്രിനോ 619 ഗ്രാഫിക്സുമായി പ്രോസസർ ബന്ധിപ്പിച്ചിരിക്കുന്നു.

Also Read: ഈ വിലയിൽ Samsung Galaxy പ്രീമിയം ഫോൺ കിട്ടിയാൽ പിന്നെന്ത് ആലോചിക്കാൻ!

യുഎസ്ബി ടൈപ്പ്-സി, വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഇതിൽ GPS/GLONASS/Beidou, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഫേസ് അൺലോക്ക് എന്നീ ഫീച്ചറുകളുമുണ്ട്. നിങ്ങൾക്ക് കൂടുതൽ സ്റ്റോറേജ് ഓപ്ഷനുകൾ ഈ ഫോണിൽ നിന്ന് ലഭിക്കും. microSD വഴി 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.

Anju M U

Anju M U is a Technology Writer at Digit Malayalam, specializing in deep-dives into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech community.

Connect On :