സാംസങ്ങ് ഗാലക്സി ഫോൾഡ് 5ജി ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു

HIGHLIGHTS

Galaxy Z Fold3 5G, Galaxy Z Flip3 5G ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു

Samsung.com വഴിയും കൂടാതെ റീറ്റെയ്ൽ ഷോപ്പ് വഴിയും വാങ്ങിക്കാവുന്നതാണ്

സാംസങ്ങ് ഗാലക്സി ഫോൾഡ് 5ജി ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു

സാംസങ്ങിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇപ്പോൾ  വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Samsung Galaxy Z Fold 3 കൂടാതെ Galaxy Z Flip എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ തന്നെയാണ് .ഫോൾഡബിൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ പ്രീ ഓർഡറുകൾ നടത്താവുന്നതാണ് .പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

SAMSUNG GALAXY Z FOLD 3 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.2 ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയുടെ കൂടാതെ 7.6 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 2262×832 പിക്സൽ റെസലൂഷനും 2208×1768 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകൾ തന്നെയാണ് .4 മെഗാപിക്സലിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകളാണ് ലഭിക്കുന്നത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് ലഭിക്കുന്നത് .12 മെഗാപിക്സൽ + 10 മെഗാപിക്സൽ + 4 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണുള്ളത് .ഇതിന്റ വില നോക്കുകയാണെങ്കിൽ 12+256GB വേരിയന്റുകൾക്ക് 149999 രൂപയും കൂടാതെ 12+512GB വേരിയന്റുകൾക്ക് 157999  ആണ് വില വരുന്നത് .

SAMSUNG GALAXY Z FLIP 3

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 1.9  ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയുടെ കൂടാതെ 6.7 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 512×260  പിക്സൽ റെസലൂഷനും 640×1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ഡ്യൂവൽ  പിൻ ക്യാമറകളാണ് ലഭിക്കുന്നത് .12 മെഗാപിക്സൽ+ 12  മെഗാപിക്സലിന്റെ ഡ്യൂവൽ  പിൻ ക്യാമറകളാണുള്ളത് .അതുപോലെ തന്നെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഇതിന്റ വില നോക്കുകയാണെങ്കിൽ 84999 രൂപ മുതലാണ് വില ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo