വയർലെസ്സ് ചാർജിങ് സംവിധാനത്തോടെ ഗാലക്സി നോട്ട് 9 ,വില ?

വയർലെസ്സ് ചാർജിങ് സംവിധാനത്തോടെ ഗാലക്സി നോട്ട് 9 ,വില ?
HIGHLIGHTS

സാംസങ്ങ് ഗാലക്സി നോട്ട് 9 എത്തി

 

 

സാംസങ്ങിന്റെ നോട്ട് സീരിയസ്സിലെ ഏറ്റവും പുതിയ മോഡലാണ് ഗാലക്സി നോട്ട് 9 എന്ന മോഡൽ .കഴിഞ്ഞ ദിവസ്സം ന്യൂ യോർക്കിൽ നടന്ന ചടങ്ങിൽ ഈ സ്മാർട്ട് ഫോൺ പുറത്തിറക്കി  .ഈ ചടങ്ങിൽ ഫോണിന്റെ പ്രധാന  സവിശേഷതകളും പുറത്തുവിട്ടു . അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളുടെ സവിശേഷതകളെക്കുറിച്ചാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

എല്ലാ നോട്ട് സീരിയസ്സിലും ഉള്ളതുപോലെതന്നെ S-Pen ഇതിൽ ഉണ്ട് .6.4 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1440×2960 ന്റെ പിക്സൽ സ്ക്രീൻ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ  റാംമ്മിൽ ആണ്  ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ & 512 ജിബിയുടെ  ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .മൈക്രോ SD കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയെണെങ്കിൽ Qualcomm Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപറേറ്റിങ്‌ സിസ്റ്റം പ്രവർത്തിക്കുക . 12MP OIS 
 ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . 4,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് .അതുപോലെതന്നെ വയർലെസ്സ് ചാർജിങ് ഇതിൽ സപ്പോർട്ട് ചെയ്യുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs.67,900 മുതൽ  6GB/128GB കൂടാതെ  Rs.84,900  8GB/512GB വരെയാണ് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Exynos 9810 പ്രവർത്തനം കൂടാതെ  Android 8.1 Oreo ഓഎസ് ആണുള്ളത് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo