24MP + 5MP + 10MP +8MP ക്യാമറയിൽ ഗാലക്സി A9 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ
4 ക്യാമറയിൽ സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം
Surveyസാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി എ 9 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വിവിധ ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ നൽകി ഗാലക്സി എ 9 വാങ്ങിക്കുവാനും എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080*2220 റെസലൂഷൻ ഈ മോഡലുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,അതുപോലെതന്നെ 512 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ അകത്തുള്ള സവിശേഷതകൾ .
octa-core (4×2.2GHz + 4×1.8GHz) പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo യും ഇതിനുണ്ട് .ക്യാമറകൾ തന്നെയാണ് ഈ മോഡലുകളിൽ എടുത്തുപറയേണ്ടത് .4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .24+10+8+5 പിൻ ക്യാമറകളാണ് ഉള്ളത് .കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .183.00 ഗ്രാം ഭാരമാണ് സാംസങ്ങ് ഗാലക്സി A9 സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .ഫിംഗർ പ്രിന്റ് സെൻസർ കൂടാതെ ഫേസ്അൺലോക്ക് എന്നി ഓപ്‌ഷനുകളും ഇതിനുണ്ട് .
3800mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സാംസങ്ങിൽ നിന്നും ഉടൻ തന്നെ 5 ക്യാമറയിൽ പുറത്തിറങ്ങുന്ന മറ്റു സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 36990 രൂപമുതൽ 39990 രൂപവരെയാണ്.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ HDFC ബാങ്ക് ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിലവിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് സാംസങിന്റെ പുതിയ ഗാലക്സി എ 9 സ്മാർട്ട് ഫോണുകൾ .
Experienced Social Media And Content Marketing Specialist View Full Profile
